Section

malabari-logo-mobile

ഓസ്‌ട്രേലിയേയും റെക്കോര്‍ഡുകളേയും തകര്‍ത്ത് രോഹിത് ശര്‍മ

HIGHLIGHTS : ബംഗലൂരു: ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ച ഓപ്പണിങ്ങ് ബാറ്റസ്മാന്‍

രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ഇന്ത്യക്ക് ജയവും പരമ്പരയും

ബംഗലൂരു: rohit sharma ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ച ഓപ്പണിങ്ങ് ബാറ്റസ്മാന്‍ രോഹിത്ശര്‍മ്മയുടെ ഇരട്ടസെഞ്ചുറി(209)യുടെ മികവില്‍ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് ആധികാരിക ജയം. ഇതോടെ ഓസ്‌ട്രേലിയക്കെതിരെയുള്ള ഈ പരമ്പര ഇന്ത്യക്ക് സ്വന്തമായി.

sameeksha-malabarinews

ഇന്തയുടെ ആറിന് 383 എന്ന കൂറ്റന്‍ സ്‌കോറിനെ പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 326 റണ്‍സിന് ഓള്‍ ഔട്ടായി..

ബാറ്റിങ്ങില്‍ മികച്ച തുടക്കം കുറിച്ച ഇന്ത്യ ശിഖര്‍ ഖാന്റെ ആദ്യ വിക്കറ്റ് വീഴുമ്പോള്‍ സ്‌കോര്‍ 112ല്‍ എത്തിയിരുന്നു തുടര്‍ന്നു വന്ന ധോണി പൂജ്യത്തിന് റണ്ണൗട്ടാകുകയും റെയ്‌ന(28)യും യുവരാജുും(12) കാര്യമായ സംഭനവനകളൊന്നും ചെയ്യാതെ മടങ്ങുകയും ചെയ്യതതോടെ മന്ദഗതിയിലായ ബാറ്റിങ്ങ് ധോണി ക്രീസിലെത്തിയതോടെ മാറിമറയുകയായിരുന്നു. അവസാന അഞ്ച് ഓവറുകളില്‍ രോഹിത് ശര്‍മയും ധോണിയും അടിച്ചെടുത്തത് 101 റണ്ണായിരുന്നു.

 

ഇതിനിടെ ഏകദിന ക്രിക്കറ്റല്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളടിച്ചയാള്‍(16) എന്ന നേട്ടവും രോഹിത് ശര്‍മ്മ കരസ്ഥമാക്കി..അവസാനഓവറിലെ ആദ്യ പന്തില്‍ സികസര്‍ പറത്തിയാണ് ശര്‍മ്മ തന്റെ ഇരട്ടസ്വഞ്ചുറി സ്വന്തമാക്കിയത്. 157 പന്തുകളില്‍ നിന്ന് 12 ഫോറുകളും 16 സിക്‌സറുകളുമാണ് രോഹിത് അടിച്ചെടുത്തത്.സച്ചിനും സെവാഗിനും ശേഷം ഏകദിനത്തില്‍ ഇരട്ടസ്വഞ്ചുറി നേടുന്ന ഇന്ത്യന്‍ കളിക്കാരന്‍ എന്ന നേട്ടത്തിനും രോഹിത് ശര്‍മ ഉടമയായി.ഓസ്‌ട്രേലിയക്കെതിരെ എറ്റവും അധികം റണ്‍സ് നേടുന്ന ഇന്തയക്കാരനും ഇതോടെ രോഹിത് ആയി നേര്‌ത്തെ സച്ചിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്..
മറുപടി ബാറ്റിങിനറങിയ ഓസ്‌ട്രേലിടുയെ തുടക്കം തന്നെ തകര്‍ച്ചയിയായിുന്നു പിന്നീട് വന്ന ജെയിസ് ഫോമിന്റെ 116 റണ്‍സായിരുന്നു ഓസ്‌ട്രേലിയയെ വലിയ തോല്‍വിയില്‍ നിന്ന്   രക്ഷിച്ചത്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!