തൃശൂര്‍ ജ്വല്ലറിയില്‍ വന്‍കവര്‍ച്ച; ആറു കിലോ സ്വര്‍ണം മോഷ്ടിച്ചു

Story dated:Sunday April 2nd, 2017,12 18:pm

തൃശൂർ: തൃശൂർ തളിക്കുളത്തെ അമൂല്യ ജ്വല്ലറിയിൽ വൻ കവർച്ച. ആറ് കിലോ സ്വർണവും രണ്ട് കിലോ വെള്ളിയും നഷ്ടപ്പെട്ടു. രണ്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടതായി സൂചനയുണ്ട്. കടയുടെ ഷട്ടർ തകർത്താണ് ജ്വല്ലറിയിൽ കവർച്ച നടത്തിയത്.

ആറ് പേരടങ്ങുന്ന സംഘം ജ്വല്ലറിക്ക് മുന്നില്‍ നില്‍ക്കുന്നത് കണ്ടുവെന്ന് പൊലീസിന് മൊഴി ലഭിച്ചു. സ്വര്‍ണാഭരണ ശാലയ്ക്ക് സമീപത്തെ ഇറച്ചിക്കടയിലെ ജോലിക്കാരാണ് മൊഴി നല്‍കിയത്.

ഇതര സംസ്ഥന തൊഴിലാളികളായിരുന്നു ഇവരെന്നും ഷട്ടര്‍ തുറന്നു കിടന്നതിനാല്‍ കടയില്‍ അറ്റകുറ്റപ്പണി നടക്കുകയാണെന്ന് തെറ്റിദ്ധരിച്ചാണ് വിവരം പൊലീസിനെ അറിയിക്കാന്‍ വൈകിയതെന്നുമാണ് മൊഴി. സമീപത്തെ കടകളിലെ സിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.