മാധ്യമ പ്രവര്‍ത്തകന്‌ നേരെ സോണിയാഗന്ധിയുടെ മരുമകന്റെ കയ്യേറ്റ ശ്രമം

Untitled-1 copyദില്ലി: സോണിയാഗന്ധിയുടെ മരുമകനും പ്രമുഖ വ്യവസായിയുമായ റോബര്‍ട്ട്‌ വദ്ര മാധ്യമപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇന്നലെ ദില്ലയില്‍ വെച്ചാണ്‌ മധ്യമ പ്രവര്‍ത്തകന്‌ നേറെ കയ്യേറ്റശ്രമമുണ്ടായത്‌. വദ്രയുടെ ഹരിയാന ഭൂമിയിടപാടുമായി ബന്ധപ്പെട്ടുയര്‍ന്ന റിപ്പോര്‍ട്ടറുടെ ചോദ്യമാണ്‌ വദ്രയെ ചൊടിപ്പിച്ചത്‌.

റിപ്പോര്‍ട്ടറുടെ ചോദ്യത്തെ തുടര്‍ന്ന്‌ പ്രകോപിതനായ വദ്ര മാധ്യമപ്രവര്‍ത്തകനെ തള്ളിയകറ്റുകയും മൈക്ക്‌ തട്ടി മാറ്റുകയും ചെയ്‌തു. തുടര്‍ന്ന്‌ ക്യാമറ ഓഫാക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. സംഭവത്തെ തുടര്‍ന്ന്‌ ഇതിനെതിരെ വിവിധ ഭാഗത്തു നിന്നും പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

റോബര്‍ട്ട്‌ വദ്ര രാഷ്ട്രീയ സ്വാധീനമുപയോഗിച്ച്‌ ഡിഎല്‍എഫ്‌ കമ്പനിക്കു വേണ്ടി പലിശയില്ലാതെ 65 കോടി രൂപ നേടിയെന്നാണ്‌ കേസ്‌. അതെസമയം ഇക്കാര്യത്തില്‍ വദ്രയ്‌ക്ക്‌ ബന്ധമില്ലെന്ന്‌ ഡിഎല്‍എഫ്‌ കമ്പനി അധികൃതര്‍ വ്യക്തമായിരുന്നു.