പരപ്പനങ്ങാടിയില്‍ വീണ്ടും കവര്‍ച്ച : ജനങ്ങള്‍ ഭീതിയില്‍

Story dated:Monday December 28th, 2015,10 27:pm
sameeksha sameeksha

പരപ്പനങ്ങാടി: അടച്ചിട്ട വീടുകളില്‍ കവര്‍ച്ചനടക്കുന്നതില്‍ ജനങ്ങള്‍ഭീതിയില്‍ .ഈ അടുത്തടുത്ത ദിവസങ്ങളിലായി രണ്ടു വീടുകളിലാണ്കവര്‍ച്ച നടന്നത്.വാതില്‍ തകര്‍ത്തുള്ള മോഷണമായതിനാല്‍ ഒരേസംഘമാണ് കവര്ച്ചക്ക് പിന്നിലെന്നാണ് സൂചന

ചാപ്പപടി കിഴക്ക് ഭാഗത്തെ പഴയകണ്ടത്തില്‍ ഗഫൂറിന്റെ വീട്ടില്‍നിന്നു അരലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. രണ്ടു ദിവസം മുമ്പ് സമീപത്തെ കഞ്ഞീരശ്ശേരി വത്സന്റെ വീട്ടിലും കവര്‍ച്ച നടന്നിരുന്നു.ഇവിടെനിന്നു ആറരപവന്‍ സ്വര്‍ണ്ണാഭരണവും കാല്‍ലക്ഷം രൂപയും കവര്ന്നിരുന്നു.

വിരലടയാള വിദഗ്ദ്ധര്‍ പരിശോധന നടത്തി.പരപ്പനങ്ങാടി പോലീസ് കേസ്സെടുത്തു.