പരപ്പനങ്ങാടിയില്‍ വന്‍ കവര്‍ച്ച നഷ്ടപ്പെട്ടത് ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങള്‍

പരപ്പനങ്ങാടി:അഞ്ചപ്പുരയിലെ ബ്ലാക്ക്‌സ്റ്റോണ്‍ എന്ന വ്യാപാരസ്ഥാപനത്തില്‍ പൂട്ട്‌ തകര്‍ത്ത് ലക്ഷങ്ങളുടെ വസ്ത്രങ്ങള്‍ കവര്‍ന്നു.കെട്ടിടത്തിന്‍റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍സ് റെഡിമെയ്ഡ് വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ പൂട്ടുകള്‍ തകര്‍ത്താണ് അകത്തു കടന്നത്‌.

വസ്ത്രങ്ങള്‍ക്ക് പുറമെ സുഗന്ധദ്രവ്യങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.താഴത്തെനി ലയിലെ അരിമൊത്തവ്യാപാരസ്ഥാപനത്തിലെ സി.സി.ടി.വി യില്‍ മോഷ്ടാവിന്‍റെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്.പ്രതിയെക്കുറിച് ച് പോലീസിന് സൂചന ലഭിച്ചതായാണ് അറിയുന്നത്.

മോഷ്ടിച്ച വസ്ത്രങ്ങളുംമറ്റും ചാക്കില്‍ കെട്ടിയാണ് കടത്തിയത്.പരപ്പനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

 

നേരത്തെയും പരപ്പനങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടന്നിരുന്നു. നഗരമദ്ധ്യത്തിലാണ് അന്ന് അര്‍ദ്ധരാത്രിയില്‍ കടകള്‍ പൂട്ടുപൊളിച്ച് കവര്‍ച്ച നടത്തിയത്.

Related Articles