പരപ്പനങ്ങാടിയില്‍ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച


neduvaപരപ്പനങ്ങാടി പട്ടാപകല്‍ ക്ഷേത്രങ്ങളില്‍ മോഷണം. പരപ്പനങ്ങാടി നെടുവ മൂകാംബിക ക്ഷേത്രത്തിന്റെയും നെടുവയിലുള്ള അയ്യപ്പന്‍കാവ്‌ ക്ഷേത്രത്തിന്റെയും പുജാകര്‍മ്മങ്ങള്‍ക്കുപയോഗിക്കുന്ന പാത്രങ്ങളടക്കമുള്ള സാധനങ്ങളാണ്‌ മോഷണം പോയിരിക്കുന്നത്‌ ഇവ സൂക്ഷിച്ചിരിന്ന നിലവറ കുത്തിത്തുറന്നാണ്‌ മോഷണം നടത്തിയിരിക്കുന്നത്‌.
അമ്പലത്തിലെ കഴകക്കാരന്‍ താമസിച്ചിരുന്ന കോവിലകം വീട്ടിന്റെ ഒരു മുറിയിലായിരുന്നു ഈ ക്ഷേത്രസാമഗ്രികള്‍ സൂക്ഷിച്ചിരുന്നത്‌. ശനിയാഴച്‌ വൈകീട്ട്‌അഞ്ച്‌ മണിക്ക്‌ ഇയാളും കുടുംബവും ക്ഷേത്രത്തില്‍ പോയി ഏഴരമണിയോടെ തിരിച്ചെത്തിയപ്പോഴാണ്‌ മോഷണവിവരം അറിഞ്ഞത്‌.
35 ഓട്ടുവിളക്ക്‌, രണ്ട്‌സെറ്റ്‌ തട്ടുവിളക്ക്‌ 4 തട്ട്‌ തൂക്ക്‌ വിളക്ക്‌, രണ്ട്‌ കിണ്ടി എന്നിവയാണ്‌ മോഷണം പോയിരിക്കുന്നത്‌. ആറു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്‌. പരപ്പനങ്ങാടി പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.