പരപ്പനങ്ങാടി റോഡ് വികസനം; കൈയേറ്റങ്ങള്‍ പരിശോധിക്കാന്‍ സര്‍വകക്ഷിയോഗ തീരുമാനം

പരപ്പനങ്ങാടി: ടൗണില്‍ കൈയേറ്റമുണ്ടോയെന്ന് പരിശോധിക്കാനും ഉണ്ടെങ്കില്‍ ഒഴിപ്പിക്കാനും സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. പി കെ അബ്ദുറബ്ബ് എംഎല്‍എയുടെ അധ്യക്ഷതയില്‍ സര്‍വേ ഉദ്യോഗസ്ഥരുടെയും പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം.

അഞ്ചുദിവസത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തീകരിക്കും. പരപ്പനങ്ങാടി നാടുകാണി റോഡ് വികസനത്തിന്റെ ഭാഗമായാണ് കൈയേറ്റ പരിശോധന.

നേരത്തെ പരപ്പനങ്ങാടി ടൗണിലെ കൈയേറ്റം ഒഴിപ്പിക്കാതെ റോഡ് വികസനം പൂര്‍ത്തീകരിക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു.