രാത്രി ഗതാഗതം നിരോധിച്ചു

തിരൂര്‍: ചമ്രവട്ടം പാക്കേജിലുള്‍പ്പെട്ട താനാളൂര്‍ – പുത്തനത്താണി റോഡ് വട്ടത്താണി സെന്റര്‍ മുതല്‍ പുത്തനത്താണി വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 21 മുതല്‍ ഇതിലൂടെയുള്ള രാത്രി വാഹന ഗതാഗതം നിരോധിച്ചു. വളാഞ്ചേരി, പുത്തനത്താണി, കടുങ്ങാത്തുകുണ്ട്, വൈലത്തൂര്‍, തിരൂര്‍ വരെ പോകേണ്ട വാഹനങ്ങള്‍ വളാഞ്ചേരി, പുത്തനത്താണി, എടരിക്കോട് ,വൈലത്തൂര്‍ വഴി തിരൂര്‍ ഭാഗത്തേക്ക് പോകണമെന്ന് എക്‌സി.എഞ്ചിനിയര്‍ അറിയിച്ചു.