ഗതാഗതം നിരോധിച്ചു

imagesപരപ്പനങ്ങാടി: ചാലിയം-കടലുണ്ടിക്കടവ് റോഡില്‍ കടുക്ക ബസാര്‍ മുതല്‍ കടലുണ്ടിക്കടവ് പാലം വരെ പുനരുദ്ധാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചു. പരപ്പനങ്ങാടി ഭാഗത്ത് നിന്നും ചാലിയം പോകേണ്ട വാഹനങ്ങള്‍ ആനങ്ങാടി-അത്താണിക്കല്‍-കോട്ടക്കടവ് വഴി പോകണം. ചാലിയം ഭാഗത്ത് നിന്നും പരപ്പനങ്ങാടി പോകുന്ന വാഹനങ്ങള്‍ ചാലിയം-കടലുണ്ടി-കോട്ടക്കടവ് വഴി തിരിഞ്ഞുപോകണമെന്നും പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സി. എഞ്ചീനിയര്‍ അറിയിച്ചു.