റോഡ് സുരക്ഷ റാലി സമാപിച്ചു

പരപ്പനങ്ങാടി:കേരള റോഡ് സുരക്ഷ അതോറിറ്റി റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി നടത്തിയ തിരൂരങ്ങാടി ഏരിയ റോഡ് സുരക്ഷാ സന്ദേശ വാഹന ജാഥ പരപ്പനങ്ങാടിയില്‍ സമാപിച്ചു. ജെ സി ഐ പരപ്പനങ്ങാടി ചാപ്റ്റർ സമാപന റാലിക്ക് ആധിഥേയത്വമേകി
. നഗരസഭാ ഉപാദ്ധ്യക്ഷന്‍ എച്ച് ഹനീഫ ഉദ്ഘാടനം ചെയ്തു.

ജോയിന്റ് ആർ ടി ഒ ദിനേശ് ബാബു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ നൗഫൽ ഇല്യൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി അശ്റഫ് ശിഫ, ജെ സി ഐ ഭാരവാഹികളായ ഉമർ ഫാറൂഖ് അമ്മാറമ്പത്ത് , എ.വി. വിനോദ് കുമാർ , ബൈജേഷ് കുമാർ, മിഷൻ പുനർജനി ചെയർമാൻ മുഹമ്മദ് , എന്നിവർ സംസാരിച്ചു. എംവിഐ അനുമോദ് കുമാർ സ്വാഗതവും എം വി ഐ അജിത്കുമാർ നന്ദിയും പറഞ്ഞു.