റോഡുമുറിച്ചുകടക്കുന്നതിനിടെ മിനിലോറിയിടിച്ച്‌ ഉമ്മയും മകളും മരിച്ചു

Untitled-1 copyകോട്ടക്കല്‍: റോഡുമുറിച്ചുകടക്കുന്നതിനിടെ മിനിലോറിയിടിച്ച്‌ ഉമ്മയും മകളും മരിച്ചു. വലിയപറമ്പ്‌ സ്വദേശി വടക്കേതില്‍ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ഖദിയാമു(55) മകള്‍ മുംതാസ്‌(35) എന്നിവരാണ്‌ മരിച്ചത്‌. കഴിഞ്ഞ ദിവസം രാത്രി കോട്ടക്കല്‍-പെരിന്തല്‍മണ്ണ റോഡില്‍ വലിയപറമ്പിലാണ്‌ അപകടം. മുംതാസ്‌ സംഭവസ്ഥലത്തും ഖദിയാമു മണിക്കൂറുകള്‍ക്കു ശേഷം ആശുപത്രിയിലുമാണ്‌ മരിച്ചത്‌. ഇവരോടൊപ്പമുണ്ടായിരുന്ന മുംതാസിന്റെ മകന്‍ മുഹമ്മദ്‌ സിയാദ്‌(5)പരിക്കേറ്റ്‌ കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്‌. പ്രദേശത്തു നടന്ന സ്വലാത്തില്‍ പങ്കെടുത്ത്‌ വീട്ടിലേക്ക്‌ തിരിച്ചുവരുന്നതിനിടെ നിയന്ത്രണം വിട്ട ലോറിയിടിക്കുകയായിരുന്നു. മരിച്ച മുംതാസിനെ കൂടാതെ ഖദിയാമുവിന്‌ മനാഫ്‌,മുനീര്‍, ഉമൈബ എന്നീ മക്കളുണ്ട്‌്‌. ഇരുവരുടെയും മൃതദേഹം വലിയപറമ്പ്‌ ജുമുഅത്ത്‌പള്ളി ഖബറസ്ഥാനില്‍ മറമാടി.