പരപ്പനങ്ങാടി സ്വദേശി റിയാദില്‍ കുത്തേറ്റ് മരിച്ചു

Story dated:Saturday July 22nd, 2017,04 20:pm
sameeksha

 

 

പരപ്പനങ്ങാടി:റിയാദില്‍ ജോലിസ്ഥലത്ത്പരപ്പനങ്ങാടി സദ്ദാം ബീച്ചിലെ അങ്ങമന്‍റെ പുരക്കല്‍ സിദ്ധീഖ(45)കുത്തേറ്റ്മരിച്ചു.വെള്ളിയാഴ്ച രാവിലെയാണ്ജോലിചെയ്യുന്ന സ്ഥാപനത്തില്‍ വെച്ച് സിദ്ധീഖിന് കുത്തേറ്റത്.വാഹനത്തിലെത്തിയ അക്രമിസംഘം ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ അതിക്രമിച്ചു കടന്നാണ്ആക്രമണം നടത്തിയത്.പിന്നീട് സംഘംരക്ഷപ്പെടുകയായിരുന്നു.വെള്ളിയാഴ്ച അവധിയായിരുന്നതിനാല്‍ കടയുടെ പരസരത്തു ആളുകളുണ്ടായിരുന്നില്ല.രക്തംവാര്‍ന്നു അവശനായ സിദ്ധീഖിനെ അതുവഴിവന്ന യാത്രക്കാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആശുപത്രിയില്‍ വെച്ചാണ് മരണപെട്ടത്.ആശുപത്രിയില്‍വെച്ചു പോലീസിനു മൊഴിനല്‍കിയ ശേഷമായിരുന്നുമരണ൦.ഇതിന്‍റെ അടിസ്ഥാനത്തില്‍പോലീസ് നടത്തിയ അന്യേഷണത്തില്‍ പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടുള്ളതായാണ് വിവരം. വര്‍ഷങ്ങളായി സഹോദരന്‍ ബഷീറിനൊപ്പം സഊദിയില്‍ ജോലി ചെയ്യുന്ന സിദ്ധീഖ്ഇക്കഴിഞ്ഞപെരുന്നാളിന് ശേഷമാണ് ലീവ് കഴിഞ്ഞ് തിരിച്ചുപോയത്..പരപ്പനങ്ങാടിയിലെ പൊതുപ്രവര്‍ത്തകനായ എ.പി.മുഹമ്മദിന്‍റെ മകനാണ് മരണപ്പെട്ട സിദ്ധീഖ്.മാതാവ്:ചെറിയബീവി.ഭാര്യ:അനീഷ.മക്കള്‍:ഷിയാദ്,സഫറ,സാബിത്ത്.സഹോദരങ്ങള്‍:ബഷീര്‍,റാഫി,സക്കറിയ,ഇസ്മായീല്‍,ആരിഫ,ഹഫ്സ