Section

malabari-logo-mobile

റിയാദില്‍ മലപ്പുറം സ്വദേശിയായ യുവാവ് ജയില്‍ മോചിതനായി

HIGHLIGHTS : റിയാദ്: ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ സാമ്പത്തക തിരിമറി നടന്നതിന്റെ പേരില്‍ ജയിലില്‍ കഴിഞ്ഞിരുന്ന യുവാവിന് മോചനം. മലപ്പുറം മങ്കട സ്വദേശി അമ്പലക്കു...

untitled-1-copyറിയാദ്: ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ സാമ്പത്തക തിരിമറി നടന്നതിന്റെ പേരില്‍ ജയിലില്‍ കഴിഞ്ഞിരുന്ന യുവാവിന് മോചനം. മലപ്പുറം മങ്കട സ്വദേശി അമ്പലക്കുത്ത് വീട്ടില്‍ ഹാരിസ്(39) ആണ് അഞ്ച് വര്‍ഷത്തെ ജയില്‍ വാസത്തെ തുടര്‍ന്ന് ജയില്‍ മോചിതനായത്. റിയാദിലെ ബത്ഹയിലെ ഇലക്ട്രോണിക്‌സ് കമ്പനി ഷോറൂമിലെ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു ഹാരിസ്. 2011 സെപ്റ്റംബര്‍ 22 നാണ് ഉടമസ്തന്റെ പരാതിയെ തുടര്‍ന്ന് ഹാരിസ് ജയിലിലാകുന്നത്.

സ്ഥാപനത്തില്‍ നടന്ന കണക്കെടുപ്പില്‍ 2,19,000 റിയാലിന്റെ ക്രമക്കേട് കണ്ടെത്തിയിരുന്നു. രണ്ട് യു.പി സ്വദേശികളും ഒരു ബംഗാളിയും കൂടെ ജോലിയിലുണ്ടായിരുന്നു. ഹാരിസ് അറസ്റ്റിലായതോടെ ഇവര്‍ നാട്ടിലേക്ക് മുങ്ങി. അറസ്റ്റ് വിവരത്തെ തുടര്‍ന്ന് ബന്ധുക്കള്‍ സ്ഥാപനത്തിന്റെ ഉടമയുമായി ബന്ധപ്പെടുകയും ഇതെ തുടര്‍ന്ന് 50,000 റിയാല്‍ നല്‍കിയാല്‍ മോചിപ്പിക്കാമെന്ന് അദേഹം അറിയിക്കുകയുമായിരുന്നു.

sameeksha-malabarinews

എന്നാല്‍ പണം ലഭിച്ചിട്ടും ഹാരിസിനെ മോചിപ്പിക്കാന്‍ തൊഴിലുടമ തയ്യാറാവാതായതോടെ സഹോദരന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ സഹായം തേടുകയയാിരുന്നു. ഹാരിസ് നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതോടെ കേസില്‍ ഇടപെടുന്നതിന് സംഘടന ഇന്ത്യന്‍ എംബസിയെ സമീപിച്ചു. തുടര്‍ന്ന് ഹാരിസിനെ ജയിലില്‍ സന്ദര്‍ശിച്ച് വിശദ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. തൊഴിലുടമയുമായി നടത്തിയ ചര്‍ച്ചയില്‍ നഷ്ടത്തിന്റെ നിശ്ചിത ശതമാനം നല്‍കിയാല്‍ കേസ് പിന്‍വലിക്കാം എന്ന് സമ്മതിച്ചു. ഇതനുസരിച്ച് പ്രവാസികള്‍ നല്‍കിയ 26,548 റിയാല്‍ സ്വരൂപിച്ചുവെങ്കിലും 1,45,000 റിയാല്‍ വേണമെന്ന് തൊഴിലുടമ നിലപാട് മാറ്റി. ഇതെ തുടര്‍ന്ന് കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

കുറ്റം തെളിയിക്കപ്പെടാതെ ഹാരിസ് ജയില്‍ കഴിയുകയാണ് എന്ന് കോടതിക്ക് ബോധ്യപ്പെട്ടതോടെ ജാമ്യത്തില്‍ വിടാന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് സ്വദേശി പൗരന്റെ ജാമ്യത്തില്‍ ഇറക്കുകയായിരുന്നു. കേസ് തീര്‍പ്പാക്കാന്‍ ഏകദേശം ആറുമാസം വരെയാകും. എന്നാല്‍ മൂന്ന് മാസത്തിനുള്ളില്‍ തന്നെ ഹാരിസിനെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് സോഷ്യല്‍ ഫോറം ഭാരവാഹികള്‍ വ്യക്തമാക്കി.

വിവഹാം കഴിഞ്ഞ് 18 ാം ദിവസം റിയാദിലെത്തിയതായിരുന്നു ഹാരിസ്. രണ്ടര വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ജയിലിലായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!