റിയാദ്‌ കെ.എം.സി.സി നഹാ സാഹിബ്‌ പുരസ്‌കാരം സാദിഖലി തങ്ങള്‍ക്കും പി. അബ്‌ദുല്‍ ഹമീദിനും

Untitledമലപ്പുറം: റിയാദ്‌ കെ.എം.സി.സി വള്ളിക്കുന്ന്‌ മണ്ഡലം ഏര്‍പ്പെടുത്തിയ പ്രഥമ കെ. അവുക്കാദര്‍കുട്ടി നഹസാഹിബ്‌ പുരസ്‌കാരം മലപ്പുറം ജില്ലാ മുസ്‌ലിംലീഗ്‌ പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍, ജനറല്‍ സെക്രട്ടറി പി. അബ്‌ദുല്‍ ഹമീദ്‌ എന്നിവര്‍ക്ക്‌. ഇന്ന്‌ മലപ്പുറത്ത്‌ നടക്കുന്ന സഊദി കെ.എം.സി.സി 35-ാം വാര്‍ഷിക സമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രിയും നഹാസാഹിബിന്റെ പുത്രനുമായ പി.കെ അബ്‌ദുറബ്ബ്‌ അവാര്‍ഡ്‌ നല്‍കും. ശിഹാബ്‌ തങ്ങളുടെ പേരില്‍ ലോകത്തിനു മാതൃകയായ ബൈത്തുറഹ്‌മയെന്ന ജീവകാരുണ്യ പദ്ധതി നടപ്പാക്കിയതാണ്‌ അവാര്‍ഡിനു തിരഞ്ഞെടുത്തതെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. 10001 രൂപയും പ്രശസ്‌തി പത്രവുമാണ്‌ അവാര്‍ഡ്‌.
ഇത്‌ സംബന്ധിച്ച യോഗത്തില്‍ റസാഖ്‌ കൊടക്കാട്‌ അധ്യക്ഷത വഹിച്ചു. ബക്കര്‍ ചെര്‍ണൂര്‍, ഗഫൂര്‍ പള്ളിക്കല്‍, ബാവ ചേലേമ്പ്ര, സലാം വള്ളിക്കുന്ന്‌, ഫൈസല്‍ പെരുവള്ളൂര്‍, വാഹിദ്‌ കൊടക്കാട്‌, ഷബീര്‍ പള്ളിക്കല്‍ എന്നിവര്‍ സംസാരിച്ചു.