റിയാദില്‍ പിഞ്ച്കുഞ്ഞിനെ നിലത്തടിച്ച് കൊന്ന പിതാവിന് വധശിക്ഷ നടപ്പിലാക്കി

റിയാദ്: പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തിയ പിതാവിന്റെ വധശിക്ഷ നടപ്പിലാക്കി. സൗദി സ്വദേശിയായ ജമാല്‍ ബിന്‍ മുഹമ്മദ് അല്‍ ജീറാനിയെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 14 മാസം പ്രായമുള്ള മകനെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് പ്രതിയെ വധശിക്ഷക്ക് വിധേയനാക്കിയത്.

മാപ്പര്‍ഹിക്കാത്ത കുറ്റമാണ് പ്രതി ചെയ്തതെന്നും വിധിന്യായത്തില്‍ കോടതി നിരീക്ഷിച്ചു.