റിയാദില്‍ ജോലിക്കാരിയെ വേണ്ടെന്നുവെച്ച ഭാര്യക്ക്‌ ഭര്‍ത്താവിന്റെ വക റെസ്‌റ്റോറന്റ്‌

imagesറിയാദ്‌: വീട്ട്‌ ജോലിക്കായി നിര്‍ത്തിയ ജോലിക്കാരിയെ ഒഴിവാക്കി വീട്ടുജോലികളെല്ലാം ചെയത്‌ കുടുംബത്തെ പരിപാലിച്ച ഭാര്യക്ക്‌ ഭര്‍ത്താവ്‌ സ്‌നേഹ സമ്മാനമായി നല്‍കിയത്‌ ഒരു റസ്റ്റോറന്റ്‌. വീട്ടുജോലിക്കാരിക്ക്‌ നല്‍കേണ്ടിയിരുന്ന തുക ഏഴുവര്‍ഷമായി മാറ്റവെച്ചാണ്‌ ഭര്‍ത്താവ്‌ ഈ സമ്മാനം ഭര്യക്ക്‌ നല്‍കിയത്‌.

ഉദ്‌ഘാടന ദിവസം തന്റെ ഭാര്യയെയും ഏഴുമക്കളെയും ഭര്‍ത്താവായ മുഹമ്മദ്‌ അന്‍സി റസ്റ്റോറന്റിലേക്ക്‌ ക്ഷണിച്ചു വരുത്തുകയായിരുന്നു. ഉദ്‌ഘാടനം ചെയ്യാനായി കെട്ടിയ റിബ്ബണില്‍ എന്റെ പ്രിയപ്പെട്ട ഭാര്യക്കൊരു സമ്മാനമെന്ന്‌ എഴുതിയത്‌ കണ്ട്‌ ഇവര്‍ ശരിക്കും അന്തവിടുകയായിരുന്നത്രെ.

മക്കളെയും വീടിനെയും പരിപാലിച്ച തന്റെ ഭാര്യയെ താന്‍ ആദരിക്കുകയാണ്‌ ചെയ്‌തതെന്ന്‌ ഇദേഹം പറഞ്ഞു. സദ പത്രമാണ്‌ ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.