റിയദില്‍ കാര്‍ അപടകം: നാല് മലയാളികള്‍ മരിച്ചു

Untitled-1 copyറിയാദ്: സൗദി അറേബ്യയിലെ റിയാദിലുണ്ടായ കാര്‍ അപകടത്തില്‍ നാലു മലയാളികളുള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. കൊല്ലം സ്വദേശി ഹനീഫ്, ഭാര്യ നൂര്‍ജഹാന്‍, സുഹൃത്ത് ഗുരുവായൂര്‍ സ്വദേശി സലീം, സലീമിന്റെ സുഹൃത്ത് ഷെരീഫ് എന്നിവരാണ് മരിച്ച മലയാളികള്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ ഡ്രൈവറാണ് അഞ്ചാമത്തെ ആള്‍.

തിങ്കളാഴ്ച രാത്രി ഏഴരയോടെ ഹുറൈമിലയിലായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സൗദി സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടില്‍ നിന്നെത്തെിയ സലീമിനെ വിമാനത്താവളത്തില്‍ നിന്നു സ്വീകരിച്ചു മടങ്ങുയായിരുന്നു സംഘം.

മൃതദേഹങ്ങള്‍ ഹുറൈമില ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഓമാനിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളി യുവാക്കള്‍ മരിച്ചിരുന്നു.