റിയാദില്‍ വാഹനാപകടത്തില്‍ മൂന്നിയൂര്‍ സ്വദേശി മരണപ്പെട്ടു

mooniyur deathറിയാദ്‌:സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നിയൂര്‍ സ്വദേശി മരണപ്പെട്ടു. മൂന്നിയൂര്‍ ചുഴലിയിലെ കുന്നുമ്മല്‍ കമ്മദ്‌ കുട്ടി ഹാജിയുടെ മകന്‍ ബാബു എന്ന മുഹമ്മദ്‌ റഫീഖ്‌ (40) മരണപ്പെട്ടത്‌.

റിയാദില്‍ നിന്ന്‌ ജോലിസ്ഥലമായ വാദിദവാസിര്‍ എന്ന സ്ഥലത്തേക്ക്‌ പോകുന്നതിനിടയില്‍ ഇന്ന്‌ പുലര്‍ച്ചെയാണ്‌ അപകടം സംഭവിച്ചത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം വാദിദവാസിറില്‍ നിന്ന്‌ 150 കിലോമീറ്റര്‍ ദൂരെ വെച്ച്‌ മറിയുകയായിരുന്നു.

റഫീഖിനൊപ്പം മറ്റ്‌ രണ്ടു മലയാളികളും അപകടത്തില്‍പ്പെട്ടിട്ടുണ്ട്‌. ഇവരുടെ നില അതീവ ഗുരുതരമാണ്‌.
റഫീഖ്‌ ലീവ്‌ കഴിഞ്ഞ്‌ ശനിയാഴ്‌ചയാണ്‌ നാട്ടില്‍ നിന്ന്‌ സൗദിയിലേക്ക്‌ മടങ്ങിയത്‌. നാട്ടില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും പ്രാദേശിക ക്ലബ്ബുകളിലും സജീവ സാനിദ്ധ്യമായിരുന്ന റഫീഖിന്റെ നിര്യണം നാട്ടുകാരെ ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്‌.
ഭാര്യ: ഫൗസിയ. മക്കള്‍: മുഹമ്മദ്‌ റോഷന്‍, മുഹമ്മദ്‌ സാബിര്‍, ആയിഷ റഹിയ. മാതാവ്‌: റുഖിയ. സഹോദരങ്ങള്‍: അന്‍വര്‍,റൗഫ്‌,റസിയ,മൈമൂന,ഷാഹിന.