റിയാദില്‍ 10 വയസ്സുകാരിയെ കുത്തിക്കൊന്ന വിദേശയുവതി അറസ്റ്റില്‍

സൗദി: റിയാദില്‍ പത്തുവയസ്സുള്ള പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ വീട്ടുവേലക്കാരി അറസ്റ്റലായി. എത്യോപ്യന്‍ യുവതിയാണ് അറസ്റ്റിലായത്. പ്രതിയുടെ ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനായ 13 കാരനും പരിക്കേറ്റിട്ടുണ്ട്. സോഹദനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുട്ടികളുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ സമീപത്തുള്ളവരാണ് ഇവറെ ആശുപത്രിയില്‍ എത്തിച്ചത്. ഈസമയം വേലക്കാരി ബാത്ത്‌റൂമിനുള്ളില്‍കയറി വാതില്‍ അടയ്ക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

എന്ത് കാരണം കൊണ്ടാണ് വേലക്കാരി കുട്ടികളെ കുത്തിയതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്.