Section

malabari-logo-mobile

നദികളില്‍ വിഗ്രഹ നിമഞ്ജനത്തിന് വിലക്ക്

HIGHLIGHTS : അലഹബാദ് : നദികളെ സംരക്ഷിക്കുന്നതിനായി കോടതി വിധി. ഹിന്ദു മതവിശ്വാസികളുടെ പുണ്യ നദികളായ ഗംഗയെയും യമുനയെയും മലിനീകരണത്തില്‍ നിന്ന് രക്ഷിക്കാനായാണ്

അലഹബാദ് : നദികളെ സംരക്ഷിക്കുന്നതിനായി കോടതി വിധി. ഹിന്ദു മതവിശ്വാസികളുടെ പുണ്യ നദികളായ ഗംഗയെയും യമുനയെയും മലിനീകരണത്തില്‍ നിന്ന് രക്ഷിക്കാനായാണ് നദികളില്‍ വിഗ്രഹ നിമഞ്ജനത്തിന് വിലക്ക് ഏര്‍പ്പെടുത്തി അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. വിധി അടിയന്തിരമായി പ്രാബല്യത്തില്‍ വരുത്തണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. കോടതി വിധി നടപ്പിലാകുന്നതോടെ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന വിജയ ദശമി ആഘോഷത്തെയും ഇത് ബാധിക്കും.

യമുനയിലെയും, ഗംഗയിലെയും മലിനീകരണം തടയുന്നതിന് നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അരുണ്‍ ഠെണ്ടന്‍ തുടങ്ങിയവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഈ വിധി പുറപ്പെടുവിച്ചത്. 2012 ലെ ദുര്‍ഗ്ഗാ പൂജക്ക് ശേഷം വിഗ്രഹ നിമഞ്ജനത്തിനായി മറ്റ് സംവിധാനങ്ങള്‍ ഒരുക്കണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അധികാരികള്‍ യാതൊരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാണ്. നിമഞ്ജനത്തിന്റെ ദിവസം നേരത്തെ തീരുമാനിക്കപ്പെട്ടിട്ടും അധികാരികള്‍ നടപടികള്‍ എടുക്കുന്നതില്‍ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!