ബാറുകള്‍ക്ക് വിദ്യഭ്യാസ സ്ഥാപനങ്ങളുമായുള്ള ദൂരപരിധി അമ്പത് മീറ്ററായി കുറച്ചിട്ടില്ല;ഋഷിരാജ് സിംഗ്‌

പരപ്പനങ്ങാടി:ലഹരി ഉപയോഗത്തില്‍ ഇന്ത്യയില്‍ കേരളത്തിന് രണ്ടാം സ്ഥാനമാണുള്ളതെന്ന്എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഐ പി എസ് പറഞ്ഞു.  പരപ്പനങ്ങാടിയില്‍ വിമുക്തി പദ്ധതിയുടെ ഭാഗമായി എക്‌സൈസ് സംഘടിപ്പിച്ച  ലഹരി വിമുക്ത വിദ്യാലയം പദ്ധതിയുടെ  മുനിസിപ്പൽ തല ഉദ്ഘാടനം സൂപ്പിക്കുട്ടി നഹാ സ്കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഋഷിരാജ് സിംഗ്‌.

ബാറുകളുടെ വിദ്യാഭ്യാസ സ്ഥാപങ്ങളുമായുള്ള ദൂരപരിധി അമ്പത് മീറ്ററാക്കി കുറച്ചിട്ടില്ലെന്നും  നിലവിലുള്ളത് ഇരുന്നൂറ് മീറ്ററാണെന്നും മറിച്ചുള്ള പ്രചരണം തെറ്റാണെന്നും വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.

നഗരസഭാധ്യക്ഷ ജമീല ടീച്ചര്‍ അധ്യക്ഷത വഹിച്ചു.എച്ച്.ഹനീഫ,പി.കെ.മുഹമ് മദ്ജമാല്‍,എം.ഉസ്മാന്‍,ദേവന്‍ അലുങ്ങല്‍,കെ.അഷ്‌റഫ്‌,പി.എം. ഹനീഫ,പി.ലത്തീഫ്മദനി,എ.ജാസ്മിന്‍ ,മുല്ലബീവിടീച്ചര്‍,
പി.ഒ.അഹമ്മദ് റാഫി, എം.മമ്മുദു,മലബാര്‍ ബാവഹാജി,അഷ്‌റഫ്‌കുഞ്ഞാവാസ് തുടങ്ങിയവര്‍ സംസാരിച്ചു.