ചെക്ക്‌പോസ്‌റ്റുകളിലെ പരിശോധന കര്‍ശനമാക്കും;ഋഷിരാജ്‌ സിംഗ്‌

rishiraj-singh-will-make-sure-that-helmet-is-worn-in-movies-too_511തിരുവനന്തപുരം: ചെക്ക്‌പോസ്‌റ്റുകളിലെ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചതായി പുതുതായി ചുമതലയേറ്റ എക്‌സൈസ്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിംഗ്‌ പറഞ്ഞു. ജനങ്ങള്‍ക്ക്‌ നേരിട്ട്‌ തന്നെ പരാതി അറിയിക്കാനുളള സംവിധാനം ഉണ്ടാക്കുമന്നും എല്ലാ ജില്ലകളിലും രണ്ട്‌ മാസത്തിനുള്ളില്‍ തന്നെ നേരിട്ട്‌ സന്ദര്‍ശിച്ച്‌ പരാതികള്‍ സ്വീകരിക്കുമെന്നും ഋഷിരാജ്‌ സിംഗ്‌ പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഉറച്ചു നിന്നുകൊണ്ടുതന്നെയായിരിക്കും നേതൃത്വം നല്‍കുക. ആദിവാസി മേഖലകളിലെ വാറ്റിന്റെയും സ്‌പിരിറ്റിന്റെയും ഉപഭോഗം തടയാന്‍ സേനയെ കൂടുതല്‍ കര്‍ശനമാക്കുമെന്നും ഋഷിരാജ്‌ സിംഗ്‌ പറഞ്ഞു.

പോലീസിലില്‍ നടത്തിയ അഴിച്ചുപണിയുടെ ഭാഗമായാണ്‌ ഋഷിരാജ്‌ സിംഗ്‌ എക്‌സൈസ്‌ കമ്മീഷണറുടെ ചുമതലയില്‍ എത്തിയത്‌. ഋഷിരാജ്‌ സിംഗിനെ ബിഎസ്‌എഫ്‌ എഡിജിപിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചുവെങ്കിലും കേരളത്തില്‍ തന്നെ തുടരാന്‍ ഋഷിരാജ്‌ സിംഗ്‌ തീരുമാനിക്കുകയായിരുന്നു. സിബിഐയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന്‌ കാണിച്ച്‌ ഋഷിരാജ്‌ സിംഗ്‌ കത്ത്‌ നല്‍കിയിരുന്നു. എന്നാല്‍ ബിഎസ്‌എഫ്‌ എഡിജിപി ആയി നിയമിച്ചതോടെ കേരളത്തില്‍ തുടരാന്‍ ഋഷിരാജ്‌ സിംഗ്‌ തീരുമാനിക്കുകയായിരുന്നു.