ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ ജഡ്ജിയെ കഴുത്തറുത്തു കൊന്നു

jama athe ധാക്ക :ബംഗ്ലാദേശ് വിമോചനയുദ്ധക്കാലത്ത് നടന്ന കൂട്ടക്കൊലകളുടെ പേരില്‍ അബ്ദുല്‍ഖാദര്‍ മൊല്ലയെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശില്‍ നടത്തുന്ന പ്രതിഷേധം കലാപമായി മാറി.സരശക്തി ഗ്രാമത്തില്‍ ജമാഅത്തുകാര്‍ ഒരു ജഡ്ജിയെ വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയി തെരുവിലിട്ട് കഴുത്തറുത്ത് കൊന്നു. ബംഗ്ലാദേശില്‍ പലയിടങ്ങളിലും കലാപം അരങ്ങേറുകയാണ് ഇതുവരെ രാജ്യത്ത് 5 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ദേശവ്യാപകമായ പ്രക്ഷോഭത്തിന് ജമാഅത്തെ ഇസ്ലാമി ആഹ്വാനം ചെയ്തിട്ടുണ്ട്.
ജമാഅത്തെയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഛാത്രശിബിറിന്റെ നേതൃത്വത്തിലാണ് കലാപം അരങ്ങേറുന്നത്..മറ്റ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ അക്രമിക്കുന്ന ഇവര്‍ വീടുകളും സ്ഥാപനങ്ങളും കൊള്ളയടിക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്തു.

1971ല്‍ ബംഗ്ലാദേശ് സ്വാതന്ത്യസമരകാലത്ത് പാക് സൈന്യത്തോടൊപ്പം ചേര്‍ന്ന് ജമാഅത്ത് ഇസ്ലാമി, എഴുത്തുകാര്‍, ഡോക്ടര്‍മാര്‍, യൂണിവേഴ്‌സിറ്റി അധ്യാപകര്‍ എന്നവരടക്കമുള്ള സ്വാതന്ത്ര്യസമരപോരാളികളെ കൊന്നൊടുക്കിയിരുന്നു.

‘മീര്‍പൂരിലെ അറവുകാരന്‍’ എന്നറിയപ്പെട്ടിരുന്ന മൊല്ലയുടെ നേതൃത്വം നടന്ന ഇത്തരം കൂട്ടബലത്സംഗങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും ഉണ്ടായിരുന്നു എന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മൊല്ലയെ തൂക്കിലേറ്റാന്‍ വിധിക്കുകയായിരുന്നു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി തള്ളിയതോടെയാണ് വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി 10.01 മണിക്ക് ധാക്ക സെന്‍ട്രല്‍ ജെയിലില്‍ വെച്ച് മൊല്ലയെ തൂക്കിലേറ്റിയത്.