റിങ്ങ് മാസറ്ററില്‍ മഞ്ജുവാര്യരേയും രഞ്ജിത്തിനെയും ടാര്‍ജറ്റ് ചെയ്തിട്ടില്ലെന്ന് സംവിധായകന്‍ റാഫി

manju warrier and ranjithഈയിടെ പുറത്തിറങ്ങിയ സമ്പൂര്‍ണ്ണ ദിലീപ് ചിത്രമായ റിങ്ങ് മാസറ്ററില്‍  മഞ്ജുവാര്യര്യരെയോ സംവിധായകന്‍ രഞ്ജിത്തിനെയോ ബോധപൂര്‍വ്വം ചെളിവാരിയെറിയാന്‍ ശ്രമിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ സംവിധായകനായ റാഫി. ചിത്രത്തില്‍ ദിലീപ് തന്റെ കുടുംബബന്ധം തകര്‍ന്നതിന്റെ കാരണം വിശദീകരിക്കാനും തന്റെ ഭാഗം ന്യായീകരിക്കാനുമാണ് ചിത്രത്തിലെ രണ്ടരമണിക്കൂര്‍ ഉപയോഗിച്ചതെന്ന രൂക്ഷമായ വിമര്‍ശനങ്ങളാണ് ചിത്രത്തെ കുറിച്ച് സോഷ്യമീഡയകളില്‍ ചര്‍ച്ചചെയ്യപ്പെട്ടത്. കുടുംബത്തില്‍ പറയാനുള്ളത് കുടുംബത്തില്‍ പറയണെന്നുള്ള വിമര്‍ശനങ്ങളും ദിലീപിനു നേരെ പ്രേക്ഷകര്‍ ഉയര്‍ത്തി. ഇത് ചിത്രത്തിന് തിരച്ചടിയാകുമെന്ന് തിരച്ചറിഞ്ഞതോടെയാണ് സംവിധായകന്‍ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്.

താന്‍ സ്വപ്‌നത്തില്‍ പോലും മഞ്ജുവിനെയോ സംവിധായകന്‍ രഞ്ജിത്തിനെയോ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇഷ്ടപ്പെടുന്ന നൂറുശതമാനം എന്റര്‍ടെയ്‌നര്‍ ചിത്രം എന്ന രീതിയില്‍ മാത്രമെടുത്തതാണ് ഈ ചിത്രമെന്നാണ് സംവിധായകന്റെ ഭാഷ്യം.

ചിത്രത്തില്‍ ഹണി റോസ് അവതരിപ്പിക്കുന്ന പാവപ്പെട്ട വീട്ടില്‍ നിന്നും കലാരംഗത്തേക്ക് കടന്നുവന്ന് കലാതിലകമായി മാറുകയും പിന്നീട് സിനിമയിലേക്ക് കളം മാറ്റിചവിട്ടുകയും ചെയ്യുന്ന കഥാപാത്രമാണ് വിവാദമയിരിക്കുന്നത്. രഞ്ജിത്താണ് മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള രണ്ടാം വരവിന് കളമൊരിക്കയിതെന്നാണ് കരുതപ്പെടുന്നത്. രഞ്ജിത്തിനെയും ഈ ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തിലുടെ വിമര്‍ശിക്കുന്നുണ്ടെന്നാണ് ആരോപണം