തുടര്‍ച്ചയായ അഞ്ചു വര്‍ഷങ്ങള്‍ റനീഷ് നേടിയെടുത്തത് പനയോലയില്‍ വിരിഞ്ഞ സംസ്ഥാന അംഗീകാരം

snmhss 1പരപ്പനങ്ങാടി : യുപി തലത്തില്‍ ലഭ്യമായ അംഗീകാരത്തിന് പുറമെ പ്ലസ്ടുവരെ വിദ്യാലയ ജീവിതത്തിന്റെ നീണ്ട അഞ്ചു വര്‍ഷ കാലയളവിലും സംസ്ഥാനതല പ്രവൃത്തി പരിചയ മേളയില്‍ പനയോലയില്‍ വിരിഞ്ഞ അംഗീകാരത്തിന്റെ നിറവിലാണ് പരപ്പനങ്ങാടി സ്വദേശി ഇ കെ റനീഷ്.

പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ റനീഷ് 5 ാം തരം വിദ്യാര്‍ത്ഥിയായിരിക്കെ തുടങ്ങിയതാണ് പനയോലകൊണ്ടുള്ള ഉത്പന്നങ്ങളില്‍ ഒരു കൈ മല്‍സരം. snmhss 25,7 ക്ലാസുകളില്‍ ജില്ലാതലത്തില്‍ ഒന്നും 6 ാം തരത്തില്‍ സബ്ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനക്കാരനുമായ റനീഷ് ഹൈസ്‌കൂള്‍ തലത്തിലെത്തിയതോടെയാണ് പ്രവൃത്തി പരിചയ മേളയില്‍ ഈ ഇനത്തില്‍ സംസ്ഥാന തലത്തില്‍ മല്‍സരം തുടങ്ങിയത്. മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍ സെക്കണ്ടറിയിലെ എട്ടാംക്ലാസുകാരനായി സംസ്ഥാനതലത്തില്‍ ഗ്രേഡ് നേടിയ റനീഷ് 9 ാം തരത്തിലെത്തിയതോടെ സംസ്ഥാന തലത്തില്‍ എ ഗ്രേഡോടെ സെക്കന്റും പത്താം തരം വിദ്യാര്‍ത്ഥിയായിരിക്കെ വീണ്ടും എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി.

പ്ലസ്സ് വണ്ണിലെത്തിയതോടെ റനീഷ് സംസ്ഥാന തലത്തില്‍ എ ഗ്രോഡോടെ നാലാം സ്ഥാനവും ഇപ്പോള്‍ ഹയര്‍ സെക്കണ്ടറിയുടെ പടിയിറങ്ങാനിരിക്കെ പനയോല എ ഗ്രോഡോടെ മൂന്നാം സ്ഥാനവുമാണ് ഈ മിടുക്കന് സമ്മാനിച്ചത്.