റിമി തകര്‍ത്തു; ജയറാം

Untitled-1 copyഗായികയായ റിമി ടോമി ആദ്യമായി നായികയായെത്തുന്ന ചിത്രമാണ് തിങ്കള്‍ മുതല്‍ വെള്ളവരെ. ജയറാമാണ് നായകന്‍. ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടിന് തന്നെ റിമി ടോമി തകര്‍ത്തെന്നാണ് ജയറാം പറയുന്നത്.

ഫോട്ടോ ഷൂട്ടിനെത്തിയപ്പോള്‍ ആദ്യമായി ചെയ്യുന്നതിന്റെ ചില സങ്കോചവും ഭയവുമൊക്കെ റിമിയിലുണ്ടായിരുന്നു. എന്നാല്‍ സംഗതി ആരംഭിച്ചപ്പോള്‍ റിമി തകര്‍ത്തെന്നാണ് ജയറാം പറയുന്നത്. ജയറാമാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ റിമിയെ നിര്‍ബന്ധിച്ചത്.

സീരിയല്‍ അഡിക്ടഡ് ആയ പുഷ്പവല്ലി എന്ന തനി നാട്ടിന്‍പുറത്തുകാരി കഥാപാത്രത്തെയാണ് റിമി ടോമി അവതരിപ്പിയ്ക്കുന്നത്. സീരിയല്‍ തിരക്കഥാകൃത്തായി ജയറാമും നിര്‍മാതാവായി അനൂപ് മേനോനും ചിത്രത്തിലെത്തുന്നു.

ദിനേശ് പള്ളത്ത് തിരക്കഥെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കണ്ണന്‍ താമരക്കുളമാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് (27-02-2015) ആരംഭിയ്ക്കും.