ആചാരങ്ങളില്ലാതെ ആര്‍ഭാടങ്ങളില്ലാതെ റീമയും ആഷികും വിവാഹിതരായി

wedingകൊച്ചി : താര ജോഡികളായ ആഷിക് അബുവും റീമാ കല്ലിങ്കലും വിവാഹിതരായി. ഇന്നുച്ചക്ക് 12.30 ന് ശേഷം എറണാകളും കാക്കനാട് തൃക്കാകര സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തില്‍ ഇരുവരുടെയും അടുത്ത ബന്ധക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

എല്ലാ തരത്തിലുള്ള ആര്‍ഭാടങ്ങളും ഒഴിവാക്കി ലളിതമായി ചടങ്ങോടെയാണ് വിവാഹം നടന്നത്. വിവാഹ രജിസ്ട്രറില്‍ ഒപ്പിട്ട ഇരുവരും പിന്നീട് നിയമാനുസൃത ഭാര്യയും ഭര്‍ത്താവുമായി സ്വീകരിക്കുന്നതായി മൂന്ന് തവണ ഏറ്റുപറഞ്ഞു. അതിനു ശേഷം ചുവന്ന റോസാപുഷ്പങ്ങള്‍ കോര്‍ത്ത മാല പരസ്പരം ചാര്‍ത്തിയതോടെ വിവാഹ ചടങ്ങുകള്‍ അവസാനിക്കുകയായിരുന്നു.

വിവാഹ ശേഷം താന്‍ തന്റെ അഭിനയം തുടരുമെന്നും മാധ്യമങ്ങളോട് റീമ പറഞ്ഞു. മണിയന്‍ പിള്ള രാജു, ആന്റോ, കുഞ്ചന്‍ എന്നീ സിനിമാ താരങ്ങളും വിവാഹത്തില്‍ സംബന്ധിച്ചു. വിവാഹശേഷം ഇരുവരും ആഷിക്കിന്റെ വീട്ടിലേക്ക് പോയി.