അംബാനിയെ കടത്തിവെട്ടി യൂസഫലി ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍

Untitled-1 copyഅനില്‍ അംബാനിയെ പിന്‍തള്ളി പ്രമുഖ മലയാളി വ്യവസാസി എം.എ യൂസഫലി ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ മുന്നില്‍. ഫോബ്‌സ്‌ മാഗസിന്‍ പുറത്തുവിട്ട ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയിലാണ്‌ 16 പടികള്‍ മുന്നോട്ട്‌ കയറി യൂസഫലി 24 ാമതെത്തിയത്‌. . അദേഹത്തിന്‌ 3.7 ബില്യണ്‍ യു എസ്‌ ഡോളര്‍(24476 കോടി) രൂപയുടെ ആസ്‌തിയാണുള്ളത്‌. ഇന്ത്യയിലെ പ്രമുഖ വ്യവസായി അനില്‍ അംബാനി പട്ടികയില്‍ 29 ാം സ്ഥാനത്താണ്‌. 18.9 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആസ്‌തിയുളള മുകേഷ്‌ അംബാനിയാണ്‌ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍.

മലയാളിയായ സണ്ണി വര്‍ഗീസ്‌ 47 ാം സ്ഥാനത്താണ്‌. 13362 കോടിയാണ്‌ ആസ്‌തി. ഇന്‍ഫോസിസിന്റെ സ്ഥാപകരില്‍ ഒരാളായ ക്രിസ്‌ ഗോപാലകൃഷ്‌ണന്‍ 67 ാം സ്ഥാനത്താണ്‌ (11047 കോടി ആസ്‌തി).

മലപ്പുറം സ്വദേശി ഹോസ്‌പിറ്റല്‍ ശൃംഖലയുടെ ഉടമയുമായ ആസാദ്‌ മൂപ്പന്‍ ആദ്യത്തെ നൂറില്‍ ഇടംപിടിച്ചിട്ടുണ്ട്‌. 81 ാം സ്ഥാനത്താണ്‌. 9592 കോടിയാണ്‌ ആസ്‌തി.

ഫോബ്‌സ്‌ മാഗസിന്‍ പുറത്തുവിട്ട 100 ഇന്ത്യന്‍ ധനികരുടെ പട്ടിക