ലൗ ജിഹാദില്‍ ഉറച്ച് ടി.പി. സെന്‍കുമാര്‍

തിരു :ലൗ ജിഹാദിനെ കുറിച്ചുള്ള വിവാദപരാമര്‍ശങ്ങളിലുറച്ച് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന വാദം വീണ്ടും അദ്ദേഹം ആവര്‍ത്തിച്ചു.

എന്നാല്‍ താന്‍ താന്‍ മുസ്ലീം വിരുദ്ധപരാമര്‍ശം അടിസ്ഥാനരഹിതമാണന്നും സെന്‍കുമാര്‍ വിശദീകരിച്ചു.
അഫ്ഗാനിസ്ഥാനിലേക്ക് പോയ പെണ്‍
കുട്ടിയെ ലവ് ചെയ്തത് ഒരാളായിരുന്നതെങ്ങിലും വിവാഹം കഴിച്ചത് മറ്റൊരാളെയായിരുന്നു. ഇതില്‍ ലവ് അല്ലാത്തതെന്തോ ഉണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു. ഐഎസ്സും ആര്‍എസ്എസ്സും രണ്ടാണെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇപ്പോള്‍ ഒരു പാര്‍ട്ടിയിലും ചേരാന്‍ താല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്നും സെന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.