Section

malabari-logo-mobile

കടലിന്റെ മക്കള്‍ക്ക് നാടിന്റെ ആദരം

HIGHLIGHTS : പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച ഒരു ജനതയെ നെഞ്ചോട്

ചാലിക്കുടിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് പരപ്പനങ്ങാടിയില്‍ സ്വീകരണം
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച ഒരു ജനതയെ നെഞ്ചോട് ചേര്‍ത്ത് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ കടലിന്റെ മക്കള്‍ക്ക് നാടിന്റെ ആദരം.

ദുരിതമഴ കലിതുള്ളിപെയ്ത മധ്യകേരളത്തില്‍ ജീവന്‍ രക്ഷിക്കാനാകാതെ ആ നാട് സ്തംഭിച്ച് നിന്നപ്പോള്‍ അസാധ്യമായ മനക്കരുത്തുള്ള കേരളത്തിന്റെ മത്സ്യത്തൊഴിലാളികളില്‍ സര്‍ക്കാര്‍ അര്‍പ്പിച്ച വിശ്യാസം അവര്‍ നിറവേറ്റിയിരിക്കുന്നു.

sameeksha-malabarinews

രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പരപ്പനങ്ങാടി വള്ളിക്കുന്ന് എന്നിവിടങ്ങളില്‍ നിന്നും സഫര്‍, റുബിയാന്‍, നജാസ് ബാഹ്‌സന്‍ എന്നീ തോണികളുമായി ചാലക്കുടിയില്‍ പോയി തിരിച്ചുവന്ന 62 പേര്‍ക്കാണ് പരപ്പനങ്ങാടിയില്‍ സ്വീകരണം നല്‍കിയത്.
ആയിരത്തോളം പേരെയാണ ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

അപകടകരമായ പലഘട്ടങ്ങളും തരണം ചെയ്ത് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇവര്‍ പങ്കുവെച്ചു.

കേരളസര്‍ക്കാരും രക്ഷാപ്രവര്‍ത്തനത്തില്‍ മാതൃകാപരമായി പങ്കുവെച്ച മത്സ്യത്തൊഴിലാളികളെ പ്രകീര്‍ത്തിച്ചു. ബോട്ടിന് ഇന്ധനത്തോടൊപ്പം തന്നെ ദിവസം 3000 രൂപ വീതം നല്‍കും കേടുപാടുകള്‍ സംഭവിച്ച വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും നഷ്ടപരിഹാരം നല്‍കും അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്‌ളുടെ നേതൃത്വത്തില്‍ നാട്ടില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വീകരണം നല്‍കുമെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!