Section

malabari-logo-mobile

രക്ഷാപ്രവര്‍ത്തനത്തിന് സ്വശരീരം ചവിട്ടുപടിയാക്കിക്കൊടുത്ത താനൂരിന്റെ പുത്രന്‍ ജൈസലിന് സോഷ്യല്‍ മീഡിയയുടെ കയ്യടി

HIGHLIGHTS : താനൂര്‍ : രക്ഷാപ്രവര്‍ത്തനിടെ ബോട്ടില്‍ കയറാന്‍ പ്രയാസം അനുഭവിച്ച സ്ത്രീകള്‍ക്ക് സ്വന്തം ശരീരം ചവിട്ടുപടിയാക്കി നല്‍കിയ

 

താനൂര്‍ : രക്ഷാപ്രവര്‍ത്തനിടെ ബോട്ടില്‍ കയറാന്‍ പ്രയാസം അനുഭവിച്ച സ്ത്രീകള്‍ക്ക് സ്വന്തം ശരീരം ചവിട്ടുപടിയാക്കി നല്‍കിയ താനുരിന്റെ പുത്രന്‍ ചാപ്പപ്പടി സ്വദേശി ജൈസലിന് സോഷ്യല്‍ മീഡയയുടെ ബിഗ് സല്യൂട്ട്.
കോട്ടക്കല്‍ പറപ്പൂര്‍ മുതലമാട് ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ബോട്ടില്‍ കയറാനാകാതെ ബുദ്ധിമുട്ടിയ സ്ത്രീകള്‍ക്കും കുട്ടുകള്‍ക്കും മുന്നില്‍ ജൈസല്‍ സ്വയം ചവിട്ടുപടിയാകുകയായിരുന്നു.

ജൈസലിന്റെ നന്‍മ നറിഞ്ഞ ഈ പ്രവൃത്തി ഫോണില്‍ ഷൂട്ട് ചെയ്ത് അവിടെയുണ്ടായിരുന്ന ഒരാള്‍ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു നന്‍മയുടെ മനുഷ്യരുപം എന്ന പേരിട്ടാണ് വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്‌

sameeksha-malabarinews

മലപ്പുറം ജില്ല ട്രോമാകെയര്‍ താനൂര്‍ സ്റ്റേഷന്‍ യൂണിറ്റ് വളണ്ടിയറാണ്  ജൈസല്‍. മലപ്പുറം ജില്ലയിലെ ഉള്ളണം, കൊടിഞ്ഞി, പരപ്പനങ്ങാടി, നിലമ്പൂര്‍ ചാത്തല്ലൂര്‍ തുടങ്ങിയ  മേഖലകളില്‍ ജൈസല്‍ അടങ്ങുന്ന പന്ത്രണ്ടോളം ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ മാള മേഖലയിലെ പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!