Section

malabari-logo-mobile

മോത്ത്ക്ക് നോക്ക് സാറെ…പെണ്‍കുട്ടികള്‍ വത്തക്ക തന്നയാ…. ഫാറുഖ് കോളേജിലെ അധ്യാപകന് ചുട്ടമറുപടിയുമായി ഷംന കൊളക്കോടന്‍

HIGHLIGHTS : പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതികളെ പൊതുവേദിയില്‍ വെച്ച് അപമാനിച്ച ഫറുഖ് കോളേജിലെ ട്രെയിനിങ് അധ്യാപകന്റെ നിലപാടിനെതിരെ ശക്തമായ പ്രതികരണവുമായി

പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതികളെ പൊതുവേദിയില്‍ വെച്ച് അപമാനിച്ച ഫറുഖ് കോളേജിലെ ട്രെയിനിങ് അധ്യാപകന്റെ നിലപാടിനെതിരെ ശക്തമായ പ്രതികരണവുമായി സാമുഹ്യപ്രവര്‍ത്തക ഷംന കൊളക്കോടന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് അധ്യാപകന്റെ വത്തക്ക പ്രയോഗത്തിനും ലെഗിന്‍സ്, മക്കന വസത്രങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങളെയും രൂക്ഷമായി വിമര്‍ശിക്കുന്ന കുറിപ്പ് എഴുതിയിരിക്കുന്നത്. ഷംനയുടെ പോസ്റ്റ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുകായണ് .

കുറിപ്പിന്റെ പുര്‍ണ്ണരൂപം താഴെ

sameeksha-malabarinews

രണ്ടോ മൂന്നോ തവണ മാത്രമേ ഫാറൂഖ് കോളേജിൽ പോയിട്ടുള്ളൂ. അതും ചൈൽഡ് ലൈനിലെ ജോലിയുമായി ബന്ധപ്പെട്ട്.ഇതുപോലെ
മനോഹരമായ വേഷം ധരിച്ച പെൺകുട്ടികളെ മറ്റെവിടെ കാണാനാവും എന്ന സംശയം അന്നത്തേതു പോലെ ഇന്നും മനസിലുണ്ട്.എത്ര മനോഹരമായ കാഴ്ച തന്നെയാണത്. ഇന്നേ വരെ വസ്ത്രധാരണത്തിന്റെ പേരിൽ അവിടെ എന്തേലും പ്രശ്നമുണ്ടായതായി അറിയില്ല. അല്ല, അല്ലേലും വസ്ത്രത്തിന്റെ പേരിലെന്ത് പ്രശമുണ്ടാവാനാണ്.?
കാണുന്നവന്റെ കണ്ണിലാണ് അശ്ലീലമെന്ന് മനസിലാവാത്തവരാരാ ഇവിടുള്ളെ.. അവരവർക്ക് ആത്മവിശ്വാസം നൽകുന്നതും കംഫർട്ടബിളുമായിട്ടുള്ള വസ്ത്രം ധരിക്കുന്നു.
അതിലെ ഓരോ ഭാഗവും സൂക്ഷ്മമായി നിരീക്ഷിച്ച് ഇത്തരം പ്രസ്താവനകളിറക്കുന്നവരോടെന്ത് പറയാനാ..പെണ്ണിൽ അശ്ലീലം മാത്രം കാണുന്നവരെന്ത് ബോറന്മാരാണ്?
പിന്നെയീ പ്പറഞ്ഞ ലെഗ്ഗിംഗ്സ്.. അത് വെറുമൊരു വസ്ത്രമല്ല ട്ടോ.. ഇന്നത്തെ പെൺകുട്ടികളുടെ ഒഴിച്ചുകൂടാനാവാത്ത കൂട്ട് എന്ന് തന്നെ പറയാം. എന്തൊക്കെ ഗുണങ്ങളാ.. ഇടാനെളുപ്പം, ഊരാനെളുപ്പം, പല കളറിൽ സുലഭം, വിലക്കുറവ്, അത്ര പെട്ടെന്ന് കീറൂല, കുറേക്കാലം ഈടുനിൽക്കും, മുഷിയില്ല പെട്ടെന്ന്, എല്ലാ ഡ്രസിന്റ കൂടെയും ഇടാം, അയൺ ചെയ്യണ്ട,നീട്ടാം,വലിക്കാം, കുറുക്കാം, അധികം കനമില്ല തുടങ്ങി ലെഗ്ഗിംഗ്സിന്റെ ഗുണങ്ങൾ ഒട്ടനവധിയാണ്. ഇതൊക്കെയുണ്ടായിരിക്കെ ശരീരവടിവ് മാത്രമെങ്ങനെ ചിലർ കാണുന്നു എന്നതാണാശ്ചര്യം..
പിന്നെ ഈപ്പറഞ്ഞ 32 സ്റ്റെപ്പും 25 പിനും ചുമ്മാ അങ്ങ് കേറിക്കൂടണന്നതല്ല തലയിൽ. സസൂക്ഷമം ക്ഷമയോടെ സമയമെടുത്ത് ചെയ്യുന്ന സംഗതിയാട്ടോ ഈ സ്റ്റൈലൻ മക്കന കുത്തൽ.എത്ര ഭംഗിയാ അതു കുത്തിക്കഴിഞ്ഞാൽ..ഇതിനെയൊക്കെ ഇങ്ങനെ നിസാരവൽക്കരിച്ച് കുറ്റം പറയാനെങ്ങനെ തോന്നുന്നു മിഷ്ടർ..?

എത്രയെത്ര പെൺകുട്ടികൾ ആത്മവിശ്വാസത്തോടെ നിങ്ങൾക്ക് മുന്നിലിരുന്ന് സംസാരിക്കുന്നുണ്ട്..ധൈര്യത്തോടെ ചിരിക്കുന്നുണ്ട്,അവരവർക്കു വേണ്ടി ശബ്ദമുയർത്തുന്നുണ്ട്,പഠനകാര്യങ്ങളിൽ വാശിയിൽ മുന്നേറുന്നുണ്ട്..ഇതൊന്നും കാണാതെ പുറമെ നോക്കി ചൂഴ്ന്നെടുക്കാനുള്ളിൽ എന്തോ ഉണ്ടെന്നു തോന്നുന്നെങ്കിൽ അശ്ലീലം അവിടെയാണ്.മാറിടത്തിലേക്കൊളിഞ്ഞു നോക്കുന്ന സാറമ്മാരെ കൊറേ കണ്ടിട്ടുണ്ട്,മോത്തേക്ക് നോക്ക് സാറേ ന്ന് പറഞ്ഞിട്ടുമുണ്ട്.ഇതിപ്പോ വിവരണവും ഉപമയും എല്ലാം വളരെ മോശമായിപ്പോയി സാറേ..മുന്നിലിരിക്കുന്ന വിദ്യാർത്ഥികളുടെ കഴിവിനെയാവണം ഒരധ്യാപകൻ കാണേണ്ടത് ..അതിനെ വളർത്തിയെടുക്കാനാവണം ഒരധ്യാപകൻ പ്രാധാന്യം കൊടുക്കേണ്ടത്.
പെൺ വിദ്യാഭ്യാസത്തിനു തുല്യ പ്രാധാന്യം നൽകുന്ന മലബാറിൽ നിന്നുമാണ് ഇത്തരമൊരു പ്രസ്താവന വന്നിരിക്കുന്നതെന്നത് അത്യന്തം അപമാനകരമാണ്.
പെങ്കുട്യോളെ അറിയാത്തോണ്ടാ ഇങ്ങനൊക്കെ മണ്ടത്തരങ്ങൾ പുറപ്പെടുന്നത്..

പിന്നെ വത്തക്ക, അതേട്ടോ.. പെൺകുട്ടികൾ വത്തക്ക തന്നെയാ.. പക്ഷെ അപ്പറഞ്ഞ പോലത്തെയല്ല,അത്ര പെട്ടെന്നൊന്നും ആരേം അകത്തേക്ക് കടത്താനാവാത്ത കട്ടിയുള്ള പുറംതോടും,ഉള്ളിൽ ചോന്ന മധുരവും പേറി നടക്കുന്ന അൽബത്തക്ക..!?

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!