Section

malabari-logo-mobile

വാടക ഗര്‍ഭധാരണത്തിന്‌ നിയന്ത്രണം;ഇന്ത്യയില്‍ പുതിയ നിയമം വരുന്നു

HIGHLIGHTS : ദില്ലി: വാടക ഗര്‍ഭധാരണം നിയന്ത്രിക്കാനായി ഇന്ത്യയില്‍ പുതിയ നിയമം നിലവില്‍ വരുന്നു. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രാലയം ഉടന്‍ നടപടിയെടുക്കും. ഈ നിയമ...

Untitled-1 copyദില്ലി: വാടക ഗര്‍ഭധാരണം നിയന്ത്രിക്കാനായി ഇന്ത്യയില്‍ പുതിയ നിയമം നിലവില്‍ വരുന്നു. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രാലയം ഉടന്‍ നടപടിയെടുക്കും. ഈ നിയമപ്രകാരമുള്ള പ്രധാന നിബന്ധനകള്‍ ഇവയാണ്‌

1 വിദേശികള്‍ക്കുവേണ്ടി ഇന്ത്യയില്‍ ഗര്‍ഭധാരണം നടത്തുന്നത്‌ നിര്‍ത്തലാക്കും.
2. പിറക്കുന്ന കുഞ്ഞിന്‌ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ കൂടി ആ കുഞ്ഞിനെ ഏറ്റെടുക്കാനുള്ള പൂര്‍ണ ഉത്തരവാദിത്വം വാടക ഗര്‍ഭധാരണം ആവശ്യപ്പെട്ട ദമ്പതികള്‍ക്കായിരിക്കും.
3. ഇന്‍-വിട്രോ ഫോര്‍ട്ടലൈസേഷന്‍ നടക്കുന്ന ലാബുകള്‍ അംഗീകരാമുള്ളവയും വേണ്ട സൗകര്യമുള്ളവയുമായിരിക്കണം.
4. വാടക ഗര്‍ഭധാരണത്തിന്‌ തയ്യാറാവുന്നവരുടെ നിയമ രേഖകള്‍ ഒപ്പിട്ട്‌ നല്‍കുന്നത്‌ നിര്‍ബന്ധമാക്കും. കൂടാതെ കുഞ്ഞിന്റെ മുഴുവന്‍ അവകാശവും സ്വീകരിക്കുന്നവര്‍ക്ക്‌ നല്‍കും.

sameeksha-malabarinews

ഈ നിര്‍ദേശങ്ങള്‍ അടങ്ങിയ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കൊണ്ടുവരും. ഇത്‌ പാസാവുകയാണെങ്കില്‍ ഇനി മുതല്‍ വിദേശികള്‍ക്ക്‌ വേണ്ടി വാടക ഗര്‍ഭധാരണം നടത്താന്‍ ഇന്ത്യക്കാരെ നിയമം അനുവദിക്കില്ല.

ആസ്‌ത്രേലിയന്‍ ദമ്പതികള്‍ വാടക ഗര്‍ഭധാരണത്തിലൂടെ പിറന്ന ഇരട്ട കുഞ്ഞുങ്ങളില്‍ ഒരു കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിന്റെ പശ്ചാത്തല്‌തതിലാണ്‌ ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!