രഞ്‌ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രം ‘ലോഹം’ പൂര്‍ത്തിയായി

hqdefaultസ്പിരിറ്റിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത് ഒരുക്കുന്ന ലോഹത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഒരു ആക്ഷന്‍ ത്രില്ലറാണ് ചിത്രം. തെന്നിന്ത്യന്‍ താരം ആന്‍ഡ്രിയ ആണ് നായികയായി എത്തുന്നത്.

ഏറെ നിഗൂഡതകളുള്ള രാജു എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ജയന്തിയായി ആന്‍ഡ്രിയ എത്തുന്നു. ഏറെ കൗതുകകരവും ഉദ്വേഗജനകവുമായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ വികസിക്കുന്ന ലോഹം, നരസിംഹം, ആറാം തമ്പുരാന്‍ ശ്രേണിയിലേയ്ക്കുയരുന്ന ചിത്രമായിരിക്കും.

രഞ്ജി പണിക്കര്‍, ഇര്‍ഷാദ്, ഹരീഷ് പേരാടി, അബു സലിം, സിദ്ദിഖ്, അജ്മല്‍ അമീര്‍, വിജയരാഘവന്‍, മുത്തുമണി, അജു വര്‍ഗീസ്, മണിക്കുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

നടി മൈഥിലിയാണ് ലോഹത്തിന്റെ സഹസംവിധായിക. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലും നടി എത്തുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്