Section

malabari-logo-mobile

രഞ്ജിനി ഹരിദാസിന്റെ സിനിമക്ക് വിലക്ക്

HIGHLIGHTS : പ്രശസ്ത അവതാരികയും മോഡലും നടിയുമായ രഞ്ജിനി ഹരിദാസിന്റെ ചിത്രത്തിന് കോടതി വിലക്ക്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത...

ranjini-haridasപ്രശസ്ത അവതാരികയും മോഡലും നടിയുമായ രഞ്ജിനി ഹരിദാസിന്റെ ചിത്രത്തിന് കോടതി വിലക്ക്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് എന്ന് കാണിച്ച് ആലപ്പുഴ സ്വദേശിനിയായ ബിന്ദുകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് കോടതി വിധി. ആലപ്പുഴ ജില്ലാ കോടതിയാണ് ഈ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ ചിത്രത്തില്‍ രഞ്ജിനി ഹരിദാസിന് പുറമെ കലാഭവന്‍ മണിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഫെബ്രുവരി 14 ന് വാലന്റൈന്‍സ് ഡേയോട് അനുബന്ധിച്ച് പ്രദര്‍ശനത്തിനെത്താനിരിക്കെയാണ് ഈ വിലക്ക്.

sameeksha-malabarinews

ചിത്രത്തില്‍ സെയില്‍സ് ഗേളായാണ് രഞ്ജിനി ഹരിദാസ് വേഷമിടുന്നത്. കലാഭവന്‍മണി ഡ്രൈവറുടെ വേഷത്തിലെത്തുന്നു. പുതുമുഖ സംവിധായകനായ ശ്യാം പ്രവീണാണ് ചിത്രമൊരുക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!