രഞ്ജിനിക്കുമാത്രം നടുവിരലില്‍ തെരഞ്ഞെടുപ്പടയാളം?

Ranjini-Haridasതന്റെ കന്നി വോട്ട് തകര്‍ക്കുമെന്ന് പറഞ്ഞിരുന്ന രഞ്ജിനി ഹരിദാസ് ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു വിവാദം ഉണ്ടാക്കുമെന്ന് ആരും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഇന്നലെ ആദ്യമായ് വോട്ട് ചെയ്ത രഞ്ജിനി, വോട്ട് ചെയ്ത മഷിയടയാളമുള്ള വിരല്‍ ഉയര്‍ത്തി കാട്ടി അമ്മക്കൊപ്പം പോസ് ചെയ്ത് നില്‍ക്കുന്ന ഒരു പടം ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തതോടെയാണ് വിവാദമുണ്ടാവാന്‍ തുടങ്ങിയത്. രഞ്ജിനി പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോയില്‍ നടുവിരലിലാണ മഷി പുരട്ടിയിരിക്കുന്നത്. നിയമപ്രകാരം വോട്ടറുടെ ഇടതുകയ്യിലിലെ ചൂണ്ടു വിരലിലാണ് മഷി പുരട്ടേണ്ടത്.

രഞ്ജിനി ചൂണ്ടു വിരലിന് യാതൊരു കുഴപ്പവും ഇല്ല എന്നിരിക്കെ നടുവിരലില്‍ മഷി പുരട്ടിയത് കഴിഞ്ഞ ദിവസം മുതല്‍ തന്നെ ചര്‍ച്ചയായിരുന്നു.

അതെസമയം രഞ്ജിനിയുടെ ഈ ഫോട്ടോയെ കുറിച്ച് പലതരത്തിലുള്ള കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്. വോട്ട് രേഖപ്പെടുത്താതെ രഞ്ജിനി സ്വയം വിരലില്‍ മഷി പുരട്ടിയതാണെന്നും അതല്ല വെറുതെ വിവാദമുണ്ടാക്കാന്‍ രഞ്ജിനി തന്നെ ഓരോന്നും സൃഷ്ടിക്കുകയാണെന്നുമാണ് കമന്റ്. ഏതായാലും എന്നും വിവാദമുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന രഞ്ജിനിയുടെ കന്നി വോട്ടും വിവാദത്തിലായിരിക്കുകയാണ്.