Section

malabari-logo-mobile

നരേന്ദ്ര മോദിയുടെ ക്ഷേത്രം പൊളിച്ചു നീക്കി

HIGHLIGHTS : രാജ്‌കോട്ട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി ഗുജറാത്തിലെ രാജ്‌കോട്ടില്‍ പണിത ക്ഷേത്രം പൊളിച്ചുനീക്കി. ജില്ലാ ഭരണകൂടമാണ് മോദിയുടെ പ്രതിമ പൊളിച്ചുനീ...

moditemple 1രാജ്‌കോട്ട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി ഗുജറാത്തിലെ രാജ്‌കോട്ടില്‍ പണിത ക്ഷേത്രം പൊളിച്ചുനീക്കി. ജില്ലാ ഭരണകൂടമാണ് മോദിയുടെ പ്രതിമ പൊളിച്ചുനീക്കിയത്. പ്രതിമ സ്ഥാപിച്ചതില്‍ തന്റെ അമ്പരപ്പും അനിഷ്ടവും പ്രകടിപ്പിപ്പിച്ച് നരേന്ദ്ര മോദി ട്വിറ്ററില്‍ മൂന്ന് പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു അധികൃതരുടെ നടപടി.

തനിക്ക് ക്ഷേത്രം നിര്‍മിക്കുന്നതിന് പകരം ശുചിത്വ ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഈ ശ്രമങ്ങള്‍ വിനിയോഗിക്കണമെന്നാണ് മോദി പ്രതികരിച്ചത്. മോദിപ്രതിമ പൊളിച്ചുനീക്കിയതോടെ ക്ഷേത്രം നിര്‍മ്മിക്കാന്‍ മുന്‍കൈയെടുത്ത രമേഷ് ഉന്‍ദ്ധദ് ഞായറാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച ഉദ്ഘാടന പരിപാടികള്‍ റദ്ദാക്കുകയും ചെയ്തു.

sameeksha-malabarinews

ഒരു സംഘം ഗ്രാമവാസികളുടെ ശ്രമഫലമായാണ് രാജ്‌കോട്ടില്‍ ക്ഷേത്രം പണിതത്. ഫെബ്രുവരി 15 നാണ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു കൊടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മോദി ഞങ്ങള്‍ക്ക് ദൈവത്തെ പോലെയാണ്. അതുകൊണ്ടാണ് അദ്ദേഹത്തിനുവേണ്ടി ക്ഷേത്രം പണിയുന്നതെന്നാണ് ക്ഷേത്രം നിര്‍മ്മിക്കാന്‍ മുന്‍കൈയെടുത്ത രമേഷ് ഉന്‍ദ്ധദ് പറഞ്ഞത്.

ഗുജറാത്തിലെ എല്ലാ ഗ്രാമങ്ങളിലും ക്ഷേത്രം പണിയണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഒഡീഷയിലെ കലാകാരന്മാരാണ് മോദിയുടെ മുഖവുമായി സാമ്യമുള്ള പ്രതിമ ക്ഷേത്രത്തിനു നിര്‍മിച്ചത്. ഏഴുലക്ഷത്തോളം രൂപ ചെലവിട്ട് ഒരു വര്‍ഷത്തിലധികം എടുത്താണ് ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. എന്നാല്‍ മോദി തന്നെ എതിര് പറഞ്ഞതോടെ ജില്ലാ ഭരണകൂടം ഇത് പൊളിച്ചുമാറ്റുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!