പി സി ജോര്‍ജ്ജിനെ എംഎല്‍എ സ്ഥാനത്ത്‌ നിന്നും നീക്കാന്‍ തീരുമാനിച്ചു

images (1)തിരുവനന്തപുരം: പിസി ജോര്‍ജ്ജിനെ എംഎല്‍എ സ്ഥാനത്തു നിന്നും നീക്കാന്‍ കേരള കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പ്‌ തീരുമാനിച്ചു. തിരുവനന്തപുരത്ത്‌ നടന്ന ഉന്നതാധികാര സമിതി യോഗത്തിലാണ്‌ ഇത്‌ സംബന്ധിച്ച തീരുമാനമുണ്ടായത്‌. ഇക്കാര്യത്തെ സംബന്ധിച്ച അന്വേഷണ സമിതി റിപ്പോര്‍ട്ട്‌ ഉന്നതാധികാര സമിതി അംഗീകരിച്ചു. അയോഗ്യനാക്കാനുള്ള കത്ത്‌ അടുത്ത ദിവസം സ്‌പീക്കര്‍ക്ക്‌ കൈമാറും.

അരുവിക്കരയില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും യുഡിഎഫിനെതിരെ പ്രചരണത്തിനിറങ്ങിയതുമാണ്‌ പാര്‍ട്ടി ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കാന്‍ കാരണം.

കൂറുമാറ്റ നിരോധന നിയമപ്രകാരം ജോര്‍ജ്ജിനെ അയോഗ്യനാക്കുന്നതിനാണ്‌ പാര്‍ട്ടിലക്ഷ്യമിടുന്നത്‌. ഇതോടെ ജോര്‍ജ്ജിനെ എംഎല്‍എ സ്ഥാനത്തു നിന്ന്‌ നീക്കാനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കും. ഈ മാസം 17 ന്‌ കോട്ടയത്ത്‌ നടക്കുന്ന സ്‌റ്റിയറിംഗ്‌ കമ്മിറ്റിയും തീരുമാനം അംഗീകരിക്കും. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ ആവശ്യം ഉന്നയിച്ച്‌ ചീഫ്‌ വിപ്പ്‌ തോമസ്‌ ഉണ്ണിയാടന്‍ സ്‌പീക്കര്‍ക്ക്‌ കത്ത്‌ നല്‍കും.