കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് കരട് വിജ്ഞാപനം നാളെ ഇറങ്ങും; രമേശ് ചെന്നിത്തല

Ramesh Chennithalaദില്ലി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം നാളെ ഇറങ്ങും രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച് രമേശ് ചെന്നിത്തല വീരപ്പമൊയ്‌ലിയുമായി കൂടിക്കാഴ്ച നടത്തി. കൂടികാഴ്ചയില്‍ പിസി ചാക്കോയും പങ്കെടുത്തു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം ഇന്ന് ഇറക്കുമെന്ന് നേരത്തെ കപില്‍ സിബല്‍ ഉറപ്പ് നല്‍കിയിരുന്നു എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്. സിബലുമായുള്ള കൂടികാഴ്ചയിലാണ് അദ്ദേഹം ഉറപ്പ് നല്‍കിയത്. വിജ്ഞാപനം ഇറക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞതായി ചെന്നിത്തല വ്യക്തമാക്കി. അതേസമയം തന്റെ പരിഗണയില്‍ ഫയല്‍ എത്തിയിട്ടില്ലെന്നാണ് സിബലിന്റെ പ്രതികരണം. ഇതേ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും സിബല്‍ വ്യക്തമാക്കി.

അതേസമയം വിജ്ഞാപനം നടപ്പിലാക്കാനുള്ള നടപടി വൈകുമെന്നാണ് കേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. വിജ്ഞാപനത്തിനുള്ള ഫയല്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് നിയമമന്ത്രാലയം അറിയിച്ചു. പരിസ്ഥിതി മന്ത്രാലയം നിയമ ഉപദേശത്തിനായുള്ള ഫയല്‍ ഇതുവരെ കൈമാറിയിട്ടില്ലെന്നാണ് സൂചന.

വിജ്ഞാപനം ഉടന്‍ ഇറക്കുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചിരുന്നു. കേരളം നല്‍കിയ ശുപാര്‍ശകളെല്ലാം കേന്ദ്രം അംഗീകരച്ചതായും ചൊവ്വാഴ്ച പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തെ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.