വാര്‍ത്ത വളച്ചൊടിച്ച പത്രക്കാരനെ കളിയാക്കി റീമയുടെ ഫേസ്ബുക്ക് പോസ്റ്റ്

reemaകൊച്ചി : ലോക വനിതാ ദിനത്തില്‍ തൃശ്ശൂരില്‍ വെച്ച് റീമ നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ച മാതൃഭൂമി ലേഖകനെ കളിയാക്കി റീമയുടെ ഫേസ്ബുക്ക് പോസ്റ്റ്.

റീമയുടെ പ്രസംഗം വാര്‍ത്തയാക്കിയപ്പോള്‍ ഉപയോഗിച്ച തലക്കെട്ട് ഇതായിരുന്നു. “പെണ്ണുങ്ങളെ വിലക്കുകയല്ല ആണുങ്ങളെ മര്യാദ പഠിപ്പിക്കുകയാണ് വേണ്ടതെന്ന് റീമ” എന്നാല്‍ താന്‍ പ്രസംഗിച്ചതിന്റെ ഉള്ളടക്കം റീമ ഫേസ്ബുക്കില്‍ വ്യക്തമാക്കുന്നുണ്ട്.

“ഇന്ന് ലോക വനിതാ ദിനമായിട്ട് സ്ത്രീകള്‍ക്കെതിരെയുള്ള ക്രൂരതകളെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സ്ത്രീകള്‍ ആറ്മണിക്ക് മുമ്പേ വീട്ടില്‍ കയറാനല്ല പുരുഷന്‍മാരെ, സ്ത്രീകളെ ബഹുമാനിക്കാനാണ് നമ്മള്‍ പഠിപ്പിക്കേണ്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ ജീവിതത്തില്‍ എന്നെ ഏറ്റവും സ്‌നേഹിച്ച, മനസ്സിലാക്കിയ, കരുത്തുപകര്‍ന്ന എന്റെ അച്ഛനെ, ഏട്ടനെ, നല്ല ആണ്‍ സുഹൃത്തുക്കളെ ഞാന്‍ ഇവിടെ ഓര്‍ക്കുന്നു”.

ഇതല്ലല്ലോ മാതൃഭൂമിയിലെ ജേര്‍ണലിസ്റ്റ് ചേട്ടാ ഞാനുദ്ദേശിച്ച കിനാശേരി എന്ന കമന്റാണ് ഫേസ്ബുക്ക് പേജില്‍ റീമ പോസ്റ്റ് ചെയ്തിരിക്കുന്നത്.