ദുരിതാശ്വാസ ക്യാമ്പൊരുക്കി കാളിക്കാവ് ക്ഷേത്രം

പരപ്പനങ്ങാടി :ദുരിതമഴയില്‍ വീടുവിട്ടിറങ്ങേണ്ടിവന്നവര്‍ക്ക് ജാതിമതഭേദമന്യേ അഭയമൊരുക്കി പരപ്പനങ്ങാടി കാളിക്കാവ് ക്ഷേത്രം.
കടലുണ്ടിപുഴ കരകവിഞ്ഞ് തണ്ടാണിപ്പുഴയും കടന്നെത്തിയപ്പോള്‍ വീടുവിട്ടിറങ്ങേണ്ടി വന്ന പത്തോളം കുടുംബങ്ങള്‍ക്കാണ് ക്ഷേത്രം ഭാരവാഹികള്‍ ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള കെട്ടിടം തുറന്നുകൊടുത്ത് മാതൃകയായിരിക്കുന്നത്.

വെള്ളമിറങ്ങുന്നതുവരെ ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു