നാട്ടില്‍ താരമായി റിലയന്‍സ് ജിയോയെ മുട്ടുകുത്തിച്ച പരപ്പനങ്ങാടിയിലെ ഹോട്ടല്‍ വ്യാപാരി

പരപ്പനങ്ങാടി: എയർട്ടെൽ കണക്ഷനിൽ നിന്നും റിയലൻസ് ജിയോവിലേക്ക് പോർട്ട് ചെയ്ത യുവ വ്യാപാരിക്ക് ജിയോവിൽ നിന്ന് പോർട്ട് ചെയ്യാൻ അവസരം നിഷേധിച്ചതിനെതിരെ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ പിഴ മൊബൈൽ ഉപയോക്താകൾക്കിടയിൽ ചൂടേറിയ വാർത്തയായി.
പരപ്പനങ്ങാടി യിലെ ഹോട്ടൽഹോട്ടല്‍ വ്യാപാരിയായ
സി. പി. അൻവറാണ് റിലയൻസ് ജിയോ കമ്പനിക്കെതിരെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചത് .

സി പി അന്‍വര്‍

റിലയൻസ് ജിയോ വിൽ നിന്ന് പോർട്ട് ചെയ്യാൻ അനുമതി തേടിയ അൻവറി നോട് മൂന്നു മാസം തികയാതെ പോർട്ട് ചെയ്യാനാവില്ലന്ന ചട്ടം പറഞ് തിരിച്ചയക്കുകയായിരുന്നു. ഇക്കാലയളവ് പിന്നിട്ടതോടെ വീണ്ടും സമീപിച്ചതോടെ കമ്പനി  പ്രതിനിധി പോർട്ട് ചെയ്യാനുള്ള കാരണം തിരക്കുകയായിരുന്നു. തന്റെവീട് നിലകൊള്ളുന്ന പരിസരത്ത് റെയ്ഞ്ചില്ലന്ന കാരണമാണ് സർവീസ് വേണ്ടന്ന് വെക്കാൻ കാരണമെന്ന് അൻവർ മറുപടി പറഞ്ഞതോടെ  20 ദിവസത്തിനകം ഇക്കാര്യം ശരിയാക്കാമെന്നറിയിച്ചെങ്കിലും മാറ്റമുണ്ടായില്ല. ഇക്കാലയളവിൽ സൗജന്യ സർവീസ് നൽകാമെന്ന വാഗ്ദാനവും പാലിച്ചില്ലന്നും തുടർന്ന് പോർട്ട് മെസേജ് അയക്കാൻ പത്തു രൂപയുടെ റീ ചാർജ് കൂടി ചെയ്യണമെന്ന നിർദേശം വന്നെങ്കിലും തന്റെ ആവശ്യം കമ്പനി അംഗീകരിച്ചില്ലന്നും പറഞ്ഞവാക്കുകളൊന്നും പാലിച്ചില്ലന്നും താൻ  നിരന്തര വഞ്ചനക്കിരയായെന്നും പരാതിപ്പെട്ടാണ് അൻവർ  ജിയോ കണക്ഷനെടുത്ത  കോഴിക്കോട് പുതിയറ തെപുട്ടു ബിൽഡിങ്ങിലെ റിലിയൻ സ് ജിയോ ഇൻഫോ കോം ലിമിറ്റഡിനെ പ്രതിചേർത്ത്  ജില്ല ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചത്.

പരാതിക്കാരന് ‘ പതിനായിരം രൂപ നഷ്ടപരിഹാരമായും അയ്യായിരം രൂപ കഷ്ട നഷ്ടങ്ങൾക്കുള്ള പരിഹാരമായും ഒരു മാസത്തിനകം പതിനയ്യായിരം രൂപ നൽകണമെന്നാണ് ജില്ല  ഉപഭോക്ത്യ  തർക്ക പരിഹാര ഫോറം മെമ്പർ മിനി മാത്യു വിന്റെ വിധി ന്യായം.

Related Articles