ലാല്‍സലാം ഫിദല്‍…..

fidalഫിദൽ  -വിപ്ലവ നക്ഷത്രത്തിന്റെ അരുണോദയം ഇനി ഓർമ.
സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ മുന്നണി പോരാളിയായി ലോകം ഈ വിപ്ലവകാരിയെ അടയാളപ്പെടുത്തി. ജന വിരുദ്ധമായ ബാറ്റിസ്റ്റ
ഭരണകൂടത്തെ തൂത്തെറിഞ്ഞ്കമ്മ്യൂണിസ്റ്റ് വസന്തം ക്യൂബൻ മണ്ണിൽ വിരിയിച്ചു ഫിദൽ കാസ്ട്രാ.
അരികിൽ ഉദിച്ചുയർന്ന ഈ രക്തതാരകം ഉറക്കം കെടുത്തി അമേരിക്കൻ ഭരണകൂടത്തെ  നിരവധി വധശ്രമങ്ങൾ, അരനൂറ്റാണ്ടു പിന്നിട്ട ഉപരോധം.
നിശ്ചയദാർഢ്യവും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും കൈമുതലാക്കി ഫിദൽ ചെറുത്തു നിന്നു. തോക്കും ഒലീവിലയുംബൈബിളുo പോരാട്ടത്തിനുള്ള ആയുധമാക്കിയ ഫിദൽ സൂര്യനോളം വളർന്നു.. ലാറ്റിനമേരിക്കൻ വിപ്ലവമോഹങ്ങൾക്ക് ഫിദൽ ചിറകു നൽകി. ബൊളീവിയ, വെനീസ്വല .ബ്രസീൽ, ചിലി ,നിരവധി രാജ്യങ്ങൾഫിദലിന്റെ വാക്കുകൾക്ക് അർത്ഥം നൽകി.
ഫിദൽ ജീവിച്ചിരിക്കത്തന്നെ അമേരിക്കൻ ഉപരോധം പിൻവലിക്കപ്പെട്ടു. സാമ്രാജ്യത്വത്തെ ജനകീയാരോഗ്യം കൊണ്ട്, വിദ്യഭ്യാസം
കൊണ്ട് ഫlദൽ നേരിട്ടു.അധികാരം സ്വയം ഉപേക്ഷിച്ച ഫlദൽ ..നിങ്ങൾ ഒരു തലമുറക്ക് വെളിച്ചവും ആവേശവുമാണ്. ലാൽസലാം ഫിദൽ…. ലാൽ സലാം….

Related Articles