മലാപറമ്പ് സ്‌കൂള്‍ പുനര്‍നിര്‍മിക്കാന്‍ എസ്എഫ്‌ഐ ഒരു ലക്ഷം രൂപ പിരിച്ച് നല്‍കും

malapparambu a u p school
കോഴിക്കോട് : ഭൂമാഫിയക്കുവേണ്ടി മാനേജര്‍ രാത്രിയുടെ മറവില്‍ തകര്‍ത്ത് മലാപറമ്പ് എയുപി സ്‌കൂള്‍ പുനര്‍നിര്‍മിക്കുന്നതിന് ക്യാമ്പസുകളില്‍ നിന്ന് ഒരു ലക്ഷം രൂപ പിരിച്ച് നല്‍കുമെന്ന് എസ്എഫ്‌ഐ. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എസ്എഫ്‌ഐ സംസ്ഥാനസക്രട്ടറി ടിപി ബിനീഷ് ഇക്കാര്യം വ്യക്തമാക്കിയത്.

ബക്കറ്റ് പിരിവിലൂടെയായിരിക്കും തുക കണ്ടെത്തുക.. സ്‌കൂള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ മാനേജര്‍ക്ക് ഒത്താശ ചെയ്തുകൊടുത്തെന്നും, പൊതുവിദ്യാഭ്യസാമേഖലതകര്‍ക്കുന്നതിനോടൊപ്പം, ക്യാമ്പസുകളി്ല്‍ രാഷ്ടീയം നിരോധിച്ച് പ്രതികരശേഷിയില്ലാത്ത സമൂഹത്തെ വളര്‍ത്തുകയാണെന്നും ബിനീഷ് ആരോപിച്ചു.

സ്‌കൂള്‍ പുനര്‍നിര്‍മിക്കാന്‍ വിവിധരാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ഫണ്ട് സ്വരൂപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.