കോമഡി റിയാലിറ്റി ഷോ മല്‍സരാര്‍ത്ഥിയുടെ കൊലപാതകം; കാമുകി അറസ്റ്റില്‍

കോട്ടയം : കോമഡി റിയാലിറ്റീ ഷോയുടെ മല്‍സരാര്‍ത്ഥിയായ ബിനീഷിനെ കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച സംഭവത്തില്‍ കാമുകി അറസ്റ്റില്‍. സംഭവത്തില്‍ ഹോം നേഴ്‌സിങ്ങ് സ്ഥാപന ഉടമയായ ശ്രീകലയാണ് പിടിയിലായത്.

ശ്രീകലയും, ബിനീഷും ഏറെ നാളായി അടുപ്പത്തിലായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് 3 ക്വട്ടേഷന്‍ സംഘാംഗളും ഒരു ഓട്ടോ ഡ്രൈവറും അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ആലമ്പള്ളി കുന്നേല്‍പ്പാലത്തിന് സമീപമുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് ബിനീഷിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. തലക്കേറ്റ ക്ഷതത്തെ തുടര്‍ന്നാണ് ബിനീഷ് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടാതെ ബിനീഷിനെ കൊണ്ട് ബലമായി ആസിഡ് കുടിപ്പിക്കാന്‍ ശ്രമിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു.