ചുവപ്പ് ബീക്കണ്‍ ലൈറ്റുകള്‍ ഭരണഘടനാ ഉദ്യോഗസ്ഥര്‍ക്ക് മാത്രം;ഹോണുകള്‍ക്ക് നിയന്ത്രണം; സുപ്രീം കോടതി

images (3)ദില്ലി : വാഹനങ്ങളില്‍ വാഹനങ്ങളില്‍ ചുവപ്പ് ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കാനുള്ള അവകാശം ഇനി മുതല്‍ ഭരണഘടനാ ഉദേ്യാഗസ്ഥര്‍ക്ക് മാത്രമേ ഉള്ളൂ എന്ന് സുപ്രീം കോടതി. നീല ബീക്കണ്‍ ലൈറ്റുകള്‍ ആംബുലന്‍സ്, പോലീസ്, അത്യാസന്ന സര്‍വ്വീസുകള്‍ എന്നിവക്ക് മാത്രമേ ഉപയോഗിക്കാവു.

ആര്‍ക്കൊക്കെയാണ് ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കാന്‍ അംഗീകാരം നല്‍കിയിട്ടുള്ളത് എന്നത് സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ ഈ ലിസ്റ്റ് പുറത്തിറക്കും.

ഇതിനു പുറമെ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന അരോചകമായ ശബ്ദമുണ്ടാക്കുന്ന ഹോണുകള്‍ക്ക് സുപ്രീം കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇനിയും ഇത്തരത്തില്‍ ഹോണുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ പിഴ അടക്കേണ്ടി വരും. ഇത് സംബന്ധിച്ച നിയമം ഒരു മാസത്തിനുള്ളില്‍ കൊണ്ടു വരുമെന്ന് സുപ്രീം കോടതി സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബ്രിട്ടീഷ് രാജിനെ അനുസ്മരിപ്പിക്കുന്നതാണ് ബീക്കണ്‍ ലൈറ്റ് ഉപയോഗമെന്ന് കോടതി നിരീക്ഷിച്ചു. ചുവപ്പ് ബീക്കണ്‍ ലൈറ്റുകള്‍ നേരത്തെ വിഐപികള്‍ ഉപയോഗിക്കുന്നതിനെതിരെയും സുപ്രീം കോടതി രംഗത്തെത്തിയിരുന്നു.