പുതിയ 200 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നു

ന്യൂഡല്‍ഹി : പുതിയ 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. പഴയ 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയശേഷം ചില്ലറക്ഷാമം രൂക്ഷമായത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ഇത് മറികടക്കുന്നതിന്റെ ഭാഗമായാണ് 200 രൂപ നോട്ട് അച്ചടിക്കുന്നത്. പുതിയ 50 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് ആര്‍ബിഐ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.