ഗാര്‍ഹിക പീഡനക്കേസുമായി നടി രതി അഗ്നിഹോത്രി

rati_agnihotri_031മുംബൈ: ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതിയുമായി മുന്‍കാല നടി രതി അഗ്നിഹോത്രി. ഭര്‍ത്താവും ബിസിനസുകാരനുമായ അനില്‍ വിര്‍വാണിയ്‌ക്കെതിരെയാണ് മുംബൈ പൊലീസില്‍ രതി പരാതി നല്‍കിയത്. ബോളിവുഡ്, തെന്നിന്ത്യന്‍ ചിത്രങ്ങളിലൂടെ ഒരുകാലത്ത് ഇന്ത്യയില്‍ സജീവമായിരുന്ന നടിയായിരുന്നു രതി അഗ്നിഹോത്രി.

1985 ലാണ് രതി അനിലിനെ വിവാഹം കഴിയ്ക്കുന്നത്. നടനും മോഡലുമായ തനൂജ് വിര്‍വാനാണ് മകന്‍. ദാമ്പത്യ കലഹത്തിന്റെ പേരില്‍ ഒരിയ്ക്കല്‍ പോലും മാധ്യമ ശ്രദ്ധ നേടിയിട്ടില്ലാത്ത നടിയായിരുന്നു രതി. മുംബൈ സോണ്‍ മൂന്നിലാണ് ഗാര്‍ഹിക പീഡനത്തിന് നടി പരാതി നല്‍കിയത്.

ഭര്‍ത്താവില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിടേണ്ടി വരുന്നെന്നാണ് പരാതി. 54കാരിയായ നടിയുടെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവിനെ ഐപിസി 498എ പ്രകാരവും 323, 350, 506 വകുപ്പുകള്‍ പ്രകാരവും കേസെടുത്തു.

പരാതിയില്‍ പീഡനത്തിന്റെ കാരണം പറയുന്നില്ലെങ്കിലും അനിലിന്റെ ബിസിനസ് തകര്‍ച്ചയാണ് പീഡനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ആര്‍ക്കിടെക്ട് കൂടിയാണ് അനില്‍. മുംബൈയിലെ വോര്‍ലിയിലാണ് നടി തമസിയ്ക്കുന്നത്. 1981 ല്‍ പുറത്തിറങ്ങിയ ബ്‌ളോക്ക് ബസ്റ്റര്‍ ചിത്രം ഏക് ദുജേ കേ ലിയേ എന്ന ചിത്രമാണ് രതിയെ പ്രശസ്തയാക്കിയത