Section

malabari-logo-mobile

മധ്യപ്രദേശില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 60 പേര്‍ മരിച്ചു

HIGHLIGHTS : ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലിനടുടുത്തെ രത്തന്‍ ഗഢ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 60ലധികം പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്...

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലിനടുടുത്തെ രത്തന്‍ ഗഢ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 60ലധികം പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ക്ഷേത്രത്തില്‍ ദുര്‍ഗാപൂജയ്‌ക്കെത്തിയ ഭക്തജനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

ഉത്സവത്തിന് അഞ്ച് ക്ഷത്തോളം പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. ക്ഷേത്രത്തിലേക്കുളള ക്യൂവില്‍ സംഘര്‍ഷമുണ്ടായതാണ് പ്രശനങ്ങളുടെ തുടക്കം. ഇതെ തുടര്‍ന്ന് പോലീസ് ലാത്തി വീശിയതും തിക്കിനും തിരക്കിനും ഇടയാക്കി. ഇതിനിടെ പാലം പൊളിയുമെന്ന് പ്രചരണമുണ്ടായതോടെ ഭയചകിതരായ വിശ്വാസികള്‍ പാലം കടക്കാന്‍ ധൃതി കൂട്ടുകയു പലരും പുഴയിലേക്ക് വീഴുകയും ചെയ്തു. മറ്റു ചിലരാകട്ടെ ഈ തിക്കില്‍പ്പെട്ട് ശ്വാസം മുട്ടിയാണ് മരിച്ചത്.

sameeksha-malabarinews

ഈ സമയത്ത് പാലത്തില്‍ 25,000 പേരുണ്ടായിരുന്നു വെന്ന് പോലീസ് പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!