പീഡനക്കേസിലെ പ്രതി ഹിജാബ്‌ ധരിച്ച്‌ ജയില്‍ ചാടി

hijadജാക്കാര്‍ത്ത:പീഡനക്കേസിലെ പ്രതി പോലീസിന്റെ കണ്ണുവെട്ടിച്ച്‌ ജയിലില്‍ നിന്നും ഹിജാബ്‌ ധരിച്ച്‌ പുറത്തുകടന്നു രക്ഷപ്പെട്ടു. 12 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തയ പ്രതി അന്‍വര്‍ ബിന്‍ കിം ആന്‍ ആണ്‌ കടന്നുകളഞ്ഞത്‌.

കുടുംബാംഗങ്ങള്‍ ഈദി ദിവസം പ്രതിയെ കാണാന്‍ ജയിലിലെത്തിയിരുന്നു. ഇതിനിടയില്‍ ഭാര്യ രഹസ്യമായി നല്‍കിയ ഹിജാബാണിഞ്ഞ്‌ പ്രതി ഇവര്‍ക്കെപ്പം തന്ത്രപരമായി കടന്നു കളയുകയായിരുന്നു. ജയില്‍കവാടത്തില്‍ സ്ഥാപിച്ച ക്യാമറയില്‍ സണ്‍ഗ്ലാസ്‌ അണിഞ്ഞ്‌ പര്‍ദ്ദയണിഞ്ഞ സ്‌ത്രീ കടന്നു പോകുന്നത്‌ പതിഞ്ഞിരുന്നു. ഇതെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഭാര്യക്കും മക്കള്‍ക്കുമൊപ്പം പ്രതി രക്ഷപ്പെട്ട കാര്യം അധികൃതര്‍ക്ക്‌ മനസിലായത്‌.

ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ച പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.